നേതാക്കളുടെ വേലക്കാര്‍ക്ക് സര്‍ക്കാര്‍ വേതനം
തിരുവനന്തപുരം : കോണ്‍ഗ്രസ് നേതാക്കളുടെ വീട്ടുവേലക്കാര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കുന്നെന്ന് ആരോപണം. കെടിഡിസി ചെയര്‍പേഴ്സണ്‍ പത്മജയുടെ എറാണുകുളത്തെ വീട്ടിലെ ജോലിക്കാരിയും കരുണാകരന്റെ ജഗതിയിലെ കുശിനിക്കാരനും വയലാര്‍ രവിയുടെ അലക്കുകാരനും ഉമ്മന്‍ചാണ്ടിയുടെ മൂന്നു ജോലിക്കാരും മുഖ്യമന്ത്രിയുടെയും മന്ത്രിമാരായ പി ശങ്കരന്‍, കെ.സുധാകരന്‍ എന്നിവരുടെ പേഴ്സണല്‍ സ്റാഫ് അംഗങ്ങള്‍ എന്ന നിലയില്‍ സര്‍ക്കാര്‍ വേതനം പറ്റുന്നതായാണ് ആരോപണം
പബ്ലിക് റിലേഷന്‍സ് ഓഫീസേഴ്സ് അസോസിയേഷന്‍ പ്രസിദ്ധീകരണത്തിന് നല്‍കിയ നോട്ടീസിലാണ് ഗുരുതരമായ ഈ ആരോപണമുളളത്. ഡെപ്യൂട്ടി സ്്പീക്കര്‍ സുന്ദരന്‍ നാടാരുടെ മരുമകള്‍ പാറശ്ശാലയിലെ വീട്ടിലിരുന്ന് പേഴ്സണല്‍ സ്റാഫിന്റെ ശമ്പളം പറ്റുന്നതായും അസോസിയേഷന്‍ ആരോപിക്കുന്നു. എണ്ണിയാലൊടുങ്ങാത്ത ഇത്തരം കളളത്തരങ്ങള്‍ക്ക് മനസാക്ഷിക്കുത്തില്ലാതെ ചൂട്ടു പിടിക്കുകയാണ് ആന്റണിയെന്ന് അസോസിയേഷന്‍ കുറ്റപ്പെടുത്തുന്നു.
പ്രതിമാസം 45,000 രൂപ വരുമാനമുളള ആന്റണി എത്രരൂപ ആദായ നികുതിയടയ്ക്കുന്നുണ്ടെന്ന് വ്യക്തമാക്കണം. ഭാര്യ എലിസബത്തിന്റെ ശമ്പളവും സ്വന്തം യാത്രാപ്പടിയും ഉള്‍പ്പെടെ ആന്റണിയുടെ പ്രതിമാസ വരുമാനം 45,000 രൂപയാണ്. ഇതില്‍ എത്രരൂപ തൊഴില്‍ കരം നല്‍കുന്നുണ്ട്? എത്ര രൂപ ആദായ നികുതി അടയ്ക്കുന്നുണ്ട്? പച്ചക്കറിയും പലവ്യഞ്ജനവും രണ്ടു മക്കളുടെ ഫീസുമടക്കം പരമാവധി 10,000 രൂപ മാസം ചെലവിടുമെന്നു കണക്കാക്കാം. ബാക്കി 35,000 രൂപയില്‍ പകുതി കൃഷിക്കാരനു നല്‍കിയ ശേഷം പോരേ വാചകമടി- അസോസിയേഷന്‍ ചോദിക്കുന്നു.
ദിവസവും സമയവും മണിക്കൂറും കണക്കാക്കി ശമ്പളം നല്‍കണമെന്നു വാദിക്കുന്ന ആന്റണി ഓഫീസിലിരിക്കുന്ന മണിക്കൂറു മാത്രം കണക്കാക്കി വേതനം വാങ്ങി മാതൃക കാണിക്കണം. കെപിസിസി യോഗത്തിലും എഐസിസി യോഗത്തിലും സര്‍ക്കാര്‍ ചെലവില്‍ പങ്കെടുത്തിട്ട് ശമ്പളം വാങ്ങുന്നത് മര്യാദയല്ല.
സ്റേറ്റുകാറിന്റെ പിന്നില്‍ ചാരിക്കിടന്ന് പോകുന്നതിനാണ് കിലോമീറ്റിന് അഞ്ച് രൂപ യാത്രാപ്പടി വാങ്ങുന്നത്. മുഖ്യമന്ത്രിയാകാന്‍ ദില്ലിയില്‍ നിന്നും പ്രത്യേക വിമാനത്തില്‍ പറന്നു വന്ന കൂലി പൊതുഖജനാവില്‍ നിന്നും കൊടുക്കാന്‍ ശ്രമിച്ച് പിടിക്കപ്പെട്ടപ്പോള്‍ വേണ്ടെന്നു വച്ച് നല്ലപിളള ചമയാന്‍ നടത്തിയ ശ്രമം ജനം മറന്നിട്ടില്ല.- അസോസിയേഷന്‍ ഓര്‍മ്മിപ്പിക്കുന്നു.
അച്ചന്മാരെക്കൊണ്ട് ഇടയലേഖനമിറക്കിച്ചും യുവ കോണ്‍ഗ്രസുകാരെക്കൊണ്ട് തല്ലിച്ചും നികുതി വെട്ടിപ്പുകാരായ കച്ചവടക്കാരെക്കൊണ്ട് പ്രസ്താവനയിറക്കിച്ചും സമരം പൊളിക്കാന്‍ ഒരു പക്ഷേ അങ്ങേയ്ക്ക് കഴിഞ്ഞേയ്ക്കും. പരാന്ന ഭോജികളായ രാഷ്ട്രീയക്കാരന്റെ ധൂര്‍ത്ത് മറച്ചു വയ്ക്കാന്‍ ജീവനക്കാരെ കളളന്മാരാക്കി ചിത്രീകരിക്കുന്ന അങ്ങ് പല്ലിട കുത്തി മണപ്പിക്കുകയാണ്- നോട്ടീസ് തുടരുന്നു.












Click it and Unblock the Notifications