മദനി:പ്രത്യേക കോടതി വേണമെന്ന് സര്‍ക്കാര്‍
കൊച്ചി: മദനിയുടെ കേസ് വിചാരണ ചെയ്യുന്നതിന് പ്രത്യേക കോടതി രൂപീകരിക്കാന്‍ അനുവാദം നല്കണമെന്ന് സംസ്ഥാനസര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.
മദനിയ്ക്കെതിരായ കേസുകളില്‍ ഉടന്‍ വിചാരണ തുടങ്ങണമെന്നാവശ്യപ്പെട്ട് പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി പൂന്തുറ സിറാജ് റിട്ട് പരാതി നല്കിയിരുന്നു. ഈ പരാതിയില്‍ നല്കിയ എതിര്‍ സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.
വിവിധ കോടതികളിലായി ഇപ്പോള്‍ മദനിയ്ക്കെതിരായ 32 കേസുകളുണ്ട്. ഇതില്‍ 23 എണ്ണം വിചാരണ കാത്ത് കിടക്കുന്നു. ഈ കേസുകളെല്ലാം ഒരൊറ്റ കോടതിയിലേക്ക് മാറ്റണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. പാലക്കാട് ജില്ലയിലേക്ക് കേസ് മാറ്റിയാല്‍ തമിഴ്നാട് പൊലീസിനും കേരളാപൊലീസിനും കേസിനെത്താന്‍ സൗകര്യമാണ്.
വിചാരണതുടങ്ങാറായ 23 കേസുകളുടെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ ഹൈക്കടോതി ഡിവിഷന്‍ ബഞ്ച് നിര്‍ദേശിച്ചു. ചീഫ് ജസ്റിസ് ബി.എന്‍. ശ്രീകൃഷ്ണ, ജസ്റിസ് ജി. ശിവരാജന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്.












Click it and Unblock the Notifications