ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു.
ഫിബ്രവരി 10 ഞായറാഴ്ച കളക്ടര്‍ വിശ്വനാഥ് സിന്‍ഹ ഡോക്ടര്‍മാരുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.
കഴിഞ്ഞ ദിവസം ആശുപത്രിയില്‍ എത്തിയ ഒരു രോഗി മരണപ്പെട്ടതിനെ തുടര്‍ന്ന് രോഗിയുടെ ബന്ധുക്കള്‍ പരിശോധന നടത്തിയ ഡോക്ടറെ മര്‍ദിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ പണിമുടക്ക് തുടങ്ങിയത്.
ഡോക്ടറെ മര്‍ദിച്ച സംഭവത്തിലെ മുഖ്യപ്രതിയെ അറസ്റ് ചെയ്തെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications