Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകരന്റെ ഫോര്‍മുല അറിയില്ല: മുരളി

തിരുവനന്തപുരം: ജീവനക്കാരുടെ പണിമുടക്ക് അവസാനിപ്പിക്കാന്‍ കരുണാകരന്റെ കൈയിലുള്ള ഫോര്‍മുലയെ പറ്റി അറിയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍.

സമരക്കാരുടെ ആവേശം തീര്‍ന്നിട്ട് മതി ചര്‍ച്ച. സര്‍ക്കാരിന്റെ ബുദ്ധിമുട്ടുകള്‍ മനസിലാക്കി സഹകരിക്കാനാണ് ജീവനക്കാര്‍ ശ്രമിക്കേണ്ടതെന്ന് മുരളി പറഞ്ഞു.

കോണ്‍ഗ്രസ് അനുകൂല സംഘടനകള്‍ പണിമുടക്കുന്നതില്‍ നിന്ന് തടയാന്‍ കെപിസിസിക്കാവില്ല. സര്‍വീസ് സംഘടനകളുടെ പ്രവര്‍ത്തനത്തില്‍ പാര്‍ട്ടി ഇടപെടാറില്ല.

മനപൂര്‍വം പ്രശ്നങ്ങളുണ്ടാക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. കര്‍ഷകര്‍ക്ക് പ്രത്യേക പദ്ധതി പ്രഖ്യാപിച്ചതിന്റെ പേരില്‍ മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസ് നല്‍കിയ ഇടതുപക്ഷം കര്‍ഷകര്‍ക്കെതിരാണ്.- മുരളി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+