പണിമുടക്ക് പിന്‍വലിക്കണം: ശിഹാബ് തങ്ങള്‍
മലപ്പുറം: ജീവനക്കാര്‍ പണിമുടക്ക് അവസാനിപ്പിച്ച് സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അലി ശിഹാബ് തങ്ങള്‍.
മുസ്ലിം ലീഗ് അനുകൂല സംഘടനകളോട് പണിമുടക്കില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടാല്‍ അവര്‍ പിന്മാറുമെന്നതില്‍ സംശയമില്ല. പിന്മാറാന്‍ ആവശ്യപ്പെടാത്തത് ജീവനക്കാര്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നതുകൊണ്ടാണെന്ന് ശിഹാബ് തങ്ങള്‍ പറഞ്ഞു.
മലപ്പുറത്ത് ഫിബ്രവരി 10 ഞായറാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ശിഹാബ് തങ്ങള്‍. വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.












Click it and Unblock the Notifications