Get Updates
Get notified of breaking news, exclusive insights, and must-see stories!

മാരൂതി വാങ്ങൂ : 25,000 വരെ ലാഭിയ്കാം

ദില്ലി : മാരുതി കാറുകള്‍ വാങ്ങിയാല്‍ 25,000 രൂപ വരെ ലാഭിക്കാം. വില്‍പന കൂട്ടാന്‍ കമ്പനി പുതുതായി ആവിഷ്ക്കരിച്ച പദ്ധതിയിലാണ് ഈ വാഗ്ദാനം. രണ്ടാഴ്ച മുമ്പാണ് വിവിധ മോഡലുകള്‍ക്ക് വില കൂട്ടാന്‍ മാരുതി തീരുമാനിച്ചത്.

എല്ലാ മോഡലുകള്‍ക്കും പുതിയ പദ്ധതി ബാധകമാണ്. ട്രിപ്പിള്‍ ബൊണാന്‍സ എന്ന പദ്ധതി വഴി 7,200 രൂപ മുതല്‍ 24,500 രൂപ വരെ ലാഭിക്കാമെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നു. ഫിബ്രവരി 11നും 25നും ഇടയ്ക്കു വാങ്ങുന്ന വാഹനങ്ങള്‍ക്ക് ഒരു വര്‍ഷത്തെ ഇന്‍ഷൂറന്‍സും കമ്പനി അടയ്ക്കും.

2.5 ലക്ഷത്തിന്റെ സൗജന്യ വ്യക്തിഗത അപകട ഇന്‍ഷൂറന്‍സ്, 10 ലക്ഷത്തിന്റെ വിമാന യാത്രാ ഇന്‍ഷൂറന്‍സ് എന്നീ ആകര്‍ഷകമായ വാഗ്ദാനങ്ങളും മാരുതി ഉപഭോക്താക്കള്‍ക്കു മുന്നില്‍ വാരിയെറിയുന്നു. രണ്ടു പോളിസികളുടെയും ആദ്യ ഗഡുവായ 1,500 രൂപ കാര്‍ വാങ്ങുന്നവര്‍ക്ക് ലാഭിക്കാം.

വിലകുറയ്ക്കുകയാണെന്ന പ്രചരണം മാരുതി നിഷേധിച്ചിട്ടുണ്ട്. കേന്ദ്ര ബജറ്റ് വരുന്നതിനു മുമ്പുളള അനിശ്ചിതത്വം നീക്കാന്‍ ബജാജ് അലയന്‍സ് എന്ന സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനിയുമായി ചേര്‍ന്നുളള പദ്ധതിയാണ് ട്രിപ്പിള്‍ ബൊണാന്‍സയെന്ന് അവര്‍ വിശദീകരിക്കുന്നു.

വാഹന ഇന്‍ഷൂറന്‍സ് പദ്ധതി വഴി മാരുതി 800ന് 7,202 രൂപ പ്രീമിയം ഇനത്തില്‍ ലാഭിക്കാം. മറ്റു രണ്ട് ഇന്‍ഷൂറന്‍സിലെ 1,500 രൂപ കൂടിയാകുമ്പോള്‍ ലാഭം 8,702 രൂപയാകും. മാരുതി സെന്നിന് ഇത് 12,403 രൂപയും ബലേനോയ്ക്ക് 26,034 രൂപയുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+