Get Updates
Get notified of breaking news, exclusive insights, and must-see stories!

പെട്രോള്‍, ഡീസല്‍ വില കുറയും?

ദില്ലി: ഏപ്രില്‍ മുതല്‍ പെട്രോള്‍, ഡീസല്‍ വില കുറഞ്ഞേയ്ക്കും. ഇപ്പോല്‍ പെട്രോളിയം ഉല്പന്നങ്ങളുടെ വിലയില്‍ സര്‍ക്കാരിനുള്ള നിയന്ത്രണം ഏപ്രില്‍ ഒന്നുമുതല്‍ ഉപേക്ഷിയ്കുകയാണ്. ഇതാണ് ഈ പ്രതിഭാസത്തിന് കാരണം.

പെട്രോളിന്റെ വിലയില്‍ അഞ്ചുശതമാനം കുറവുണ്ടാവുമെന്നാണ് അനൗദ്യോഗിക കണക്കുകൂട്ടല്‍.

2002 ഏപില്‍ മാസത്തിനുശേഷം വിവിധ പെട്രോളിയം കമ്പനികള്‍ക്ക് സ്വയം പെട്രോളിയം ഉല്പന്നങ്ങളുടെ വില നിശ്ചയിയ്ക്കാനാവും. പെട്രോളിയം ഉല്പന്നങ്ങളുടെ വില നിയന്ത്രണം നീക്കുന്നതില്‍ യാതൊരു അഭിപ്രായ ഭിന്നതയും ഇല്ലെന്ന് പെട്രോളിയം വകുപ്പ് മന്ത്രി രാം നായിക്ക് വ്യക്തമാക്കി. ധനകാര്യ മന്ത്രി യശ്വന്ത് സിന്‍ഹയുമായി ദീര്‍ഘനേരത്തെ ചര്‍ച്ചയ്ക്ക് ശേഷമാണ് രാം നായിക്ക് ഇത് വ്യക്തമാക്കിയത്. നേരത്തെ നിശ്ചയിച്ചതനുസരിച്ച് ഏപ്രില്‍ ഒന്നിനുതന്നെ വിലനിയന്ത്രണം എടുത്ത് കളയും.

ധനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ വിശദ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ രാം നായിക്ക് വിസമ്മതിച്ചു. ബജറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചര്‍ച്ചചെയ്തതെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യങ്ങള്‍ വരുന്ന ബജറ്റില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.പാചക വാതകം, മണ്ണെണ്ണ തുടങ്ങി എല്ലാ പെട്രോളിയം ഉല്പന്നങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളും വരുന്ന ബജറ്റില്‍ വ്യക്തമാക്കും.

ബാരലിന് 24 ഡോളര്‍ അന്താരാഷ്ട്ര വില എന്ന നിലയ്ക്കാണ് ഇപ്പോള്‍ പെട്രോളിയം ഉല്പന്നങ്ങളുടെ വില കണക്കാക്കിയിരിയ്ക്കുന്നത്. എന്നാല്‍ ഇപ്പോള്‍ അന്താരാഷ്ട്ര വിപണിയില്‍ ഒരു ബാരല്‍ ക്രൂഡ് അസംസ്കൃത എണ്ണയുടെ വില 22.49 ഡോളറാണ്. ഇതനുസരിച്ചാണ് ഉല്പന്നങ്ങളുടെ വില പുതുക്കി നിശ്ചയിക്കേണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+