ക്ഷേത്രനിര്‍മ്മാണം മാര്‍ച്ച് 15 മുതല്‍
അയോധ്യ: അയോധ്യയില്‍ ക്ഷേത്രനിര്‍മ്മാണം മാര്‍ച്ച് 15ന് ആരംഭിക്കുമെന്ന് വിശ്വഹിന്ദുപരിഷത്തിന്റെ ഭീഷണി. ഫിബ്രവരി 11 തിങ്കളാഴ്ചയാണ് ഇക്കാര്യം വിഎച്ച്പി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.
മാര്‍ച്ച് 15ന് പണിശാലയില്‍ നിന്നും കൊത്തുപണി ചെയ്ത തൂണുകള്‍ അയോധ്യയിലേക്ക് കൊണ്ടുവരുന്നതോടെ ക്ഷേത്രനിര്‍മ്മാണം ഔദ്യോഗികമായി ആരംഭിക്കും. അതേ സമയം ക്ഷേത്രത്തിന്റെ പണി ജ്യോത്സ്യന്മാരുടെ നിര്‍ദേശപ്രകാരം മാര്‍ച്ച് 15ന് ശേഷമുള്ള ശുഭമുഹൂര്‍ത്തത്തില്‍ ആരംഭിക്കും. - വിഎച്ച്പി അധ്യക്ഷന്‍ അശോക് സിംഗാള്‍ പറഞ്ഞു.
ക്ഷേത്രനിര്‍മ്മാണത്തിനുള്ള തടസ്സങ്ങള്‍ നീക്കണമെന്ന് പലകുറി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നതാണ്. ഇനി മാര്‍ച്ച് 12 വരെ കാക്കും. 1989ല്‍ ക്ഷേത്രത്തിന് ശിലയിട്ടശേഷം യാതൊന്നും ഇത്രനാളായിട്ടും നടന്നില്ല - രാമജന്മഭൂമി ന്യാസിന്റെ അധ്യക്ഷന്‍ മഹന്ത് രാംചന്ദ്ര പരമഹംസ് പറഞ്ഞു.












Click it and Unblock the Notifications