പാക് വിമാനം ഇന്ത്യന്‍വ്യോമാതിര്‍ത്തി ലംഘിച്ചു
ജമ്മു: ഒരു പാക് ചാരവിമാനം ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചു ജമ്മുവിന് മുകളില്‍ പറന്നു. ആളില്ലാത്ത ചാരവിമാനം ഇന്ത്യന്‍ പട്ടാളക്കാര്‍ വെടിവച്ചിടും മുമ്പേ രക്ഷപ്പെടുകയും ചെയ്തു.
കഴിഞ്ഞ അഞ്ചാഴ്ചയ്ക്കുള്ളില്‍ മൂന്നാം തവണയാണ് ഇങ്ങിനെ പാക് വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തിയിക്കുള്ളില്‍ പ്രത്യക്ഷപ്പെട്ടത്. നേരത്തെ ഇന്ത്യന്‍ പാര്‍ലമെന്റിനു നേരെ നടന്ന ആക്രമണത്തെ തുടര്‍ന്ന് പാക് വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ അനുമതി നിഷേധിച്ചിരുന്നു.
ഫിബ്രവരി 10 ഞായറാഴ്ചയാണ് ആര്‍എസ് പുര മേഖലയിലെ ചിനാസ് ഏരിയയിലെ വ്യോമാതിര്‍ത്തിയില്‍ പാക് ചാരവിമാനം പറന്നത്. രണ്ടു മിനിറ്റ് നേരം ചുറ്റിപ്പറന്നശേഷം വിമാനം തിരിച്ചുപോകുകയും ചെയ്തു.
2000 മീറ്റര്‍ ഉയരത്തില്‍ പറന്നിരുന്ന വിമാനത്തിനു നേരെ ഇന്ത്യന്‍ പട്ടാളക്കാര്‍ വെടിയുതിര്‍ത്തെങ്കിലും വിജയിച്ചില്ല. ജനവരി ആറിനും ജനവരി ഒമ്പതിനും യഥാക്രമം പൂഞ്ച്, രാംഗര്‍ മേഖലകളിലെ ഇന്ത്യന്‍ വ്യോമാതിര്‍ത്തിയ്ക്കുമുകളിലാണ് ഇതിനു മുമ്പ് രണ്ടു തവണ പാക് ചാരവിമാനങ്ങള്‍ പറന്നത്.












Click it and Unblock the Notifications