Get Updates
Get notified of breaking news, exclusive insights, and must-see stories!

എഡിഎമ്മിനെ അറസ്റ് ചെയ്തെന്നും ഇല്ലെന്നും

കൊച്ചി : എറണാകുളം എഡിഎം കെ.ജി.രാജുവിനെ എസ്മ പ്രകാരം അറസ്റു ചെയ്തെന്ന വാര്‍ത്ത കളക്ടറും സിറ്റി പൊലീസ് കമ്മിഷണറും നിഷേധിച്ചു. അദ്ദേഹത്തിനെതിരെ യാതൊരു അച്ചടക്ക നടപടിയും കൈക്കൊണ്ടിട്ടില്ലെന്ന് കളക്ടര്‍ ഗ്യാനേഷ് കുമാര്‍ അറിയിച്ചു.

സമരത്തില്‍ പങ്കെടുക്കുന്ന പ്രബേഷന്‍കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ വിസമ്മതിച്ചതിന് എഡിഎമ്മിനെ അറസ്റു ചെയ്തെന്നായിരുന്നു വാര്‍ത്ത. പ്രൊബോഷന്‍കാരുടെ ലിസ്റ് തയ്യാറാക്കി ഉടന്‍ നടപടിയെടുക്കാന്‍ കളക്ടര്‍ എഡിഎമ്മിനോട് നിര്‍ദ്ദേശിച്ചു. എന്നാല്‍ രേഖാമൂലമുളള ഉത്തരവില്ലാതെ ഇതു ചെയ്യാനാവില്ലെന്ന് അറിയിച്ചു കൊണ്ട് അദ്ദേഹം കളക്ടര്‍ ചേമ്പറില്‍ നിന്നും ഇറങ്ങിപ്പോയി. തുടര്‍ന്ന് ചേമ്പറില്‍ വച്ചു തന്നെ എഡിഎമ്മിനെ അറസ്റുചെയ്ത് സസ്പെന്‍്ഷന്‍ ഉത്തരവ് നല്‍കുകയായിരുന്നത്രേ!

കളക്ടറുടെ ഉത്തരവ്് അനുസരിക്കാത്ത തന്നെ സസ്പെന്‍ഡു ചെയ്തു എന്നാണ് എഡിഎം പറയുന്നത്. രേഖാമൂലം നിര്‍ദ്ദേശം നല്‍കാത്തതു മൂലമാണ് ഉത്തരവ് അനുസരിക്കാത്തതെന്നും അദ്ദേഹം വിശദീകരിക്കുന്നു. സുപ്രീം കോടതി ജഡ്ജി കെ.ജി.ബാലകൃഷ്ണന്റെ സഹോദരനാണ് കെ.ജി.രാജു.

താനോ തനിക്കു കീഴിലുളള ഏതെങ്കിലും ഉദ്യോഗസ്ഥരോ എഡിഎമ്മിനെ അറസ്റു ചെയ്തിട്ടില്ലെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ വൈ. അനില്‍കുമാര്‍ അറിയിച്ചു.

സമരത്തിന്റെ ആദ്യദിവസം മുതല്‍ തന്നെ എറണാകുളം സിവില്‍ സ്റേഷന്‍ പരിസരത്ത് സംഘര്‍ഷമാണ്. സമര വിരുദ്ധരായ ചില നാട്ടുകാര്‍ മുഖ്യമന്ത്രിയ്ക്ക് അനുകൂല മുദ്രാവാക്യങ്ങള്‍ വിളിച്ചതാണ് ആദ്യ ദിവസം സമരക്കാരെ ചൊടിപ്പിച്ചത്. വരും ദിവസങ്ങളിലും ഇതിന് സമാനമായ പ്രശ്നങ്ങള്‍ ഉണ്ടാവാതിരിയ്ക്കാന്‍ സിവില്‍ സ്റേഷന്‍ പരിസരത്ത് കളക്ടര്‍ ഫിബ്രവരി 11 തിങ്കളാഴ്ച രാവിലെ നിരോധനാജ്ഞ പുറപ്പെടുവിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+