കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനം നാറുന്നെന്ന് മന്ത്രി ചെര്‍ക്കളം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : തദ്ദേശസ്വയംഭരണ വകുപ്പിനു കീഴിലുളള ശുചീകരണം, മാലിന്യം നീക്കം ചെയ്യല്‍ എന്നീ വിഭാഗങ്ങള്‍ അവശ്യസര്‍വീസായി പ്രഖ്യാപിച്ചു. ഈ വിഭാഗങ്ങളിലെ ജീവനക്കാര്‍ ചൊവാഴ്ച മുതല്‍ ജോലിയ്ക്കു കയറിയില്ലെങ്കില്‍ ശിക്ഷണ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ചെര്‍ക്കളം അബ്ദുളള വാര്‍ത്താ സമ്മേളനത്തില്‍ മുന്നറിയിപ്പു നല്‍കി. നേരത്തെ 23 വകുപ്പുകളെ അവശ്യ സര്‍വീസുകളായി

ശുചീകരണ ജോലികള്‍ ചെയ്യാന്‍ സന്നദ്ധതയുളളവര്‍ക്ക് ആറുമാസത്തേയ്ക്ക് താല്‍ക്കാലിക നിയമനം നല്‍കുമെന്ന് മന്ത്രി അറിയിച്ചു. സമരത്തെ തുടര്‍ന്ന് സംസ്ഥാനം നാറുകയാണ്. നഗര ശുചീകരണത്തിന് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരത്ത് പകരം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താനായി വ്യാപാരി വ്യവസായികള്‍, സന്നദ്ധസംഘടനകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവരുടെ യോഗം ജില്ലാടിസ്ഥാനത്തില്‍ വിളിച്ചു ചേര്‍ക്കാന്‍ കളക്ടര്‍മാരോട് നിര്‍ദ്ദേശിച്ചതായും മന്ത്രി അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X