സൂപ്പി കൃത്രിമം കാട്ടാന്‍ പറഞ്ഞു: കണ്ണന്താനം
കൊച്ചി: പ്രവേശനപരീക്ഷാറാങ്ക് ലിസ്റില്‍ കൃത്രിമം കാട്ടാന്‍ വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി ആവശ്യപ്പെട്ടതായി മുന്‍ പ്രവേശനപരീക്ഷാകണ്‍ട്രോളറായ അല്‍ഫോണ്‍സ് കണ്ണന്താനം.
ഹൈക്കോടതിയില്‍ ഫിബ്രവരി 11 തിങ്കളാഴ്ച നല്കിയ എതിര്‍ സത്യവാങ്മൂലത്തിലാണ് ഇപ്പോള്‍ ലാന്റ് യൂസ് ബോര്‍ഡ് കമ്മീഷണറായ കണ്ണന്താനത്തിന്റെ ഈ വെളിപ്പെടുത്തല്‍. മെഡിക്കല്‍-എഞ്ചിനീയറിംഗ് പ്രവേശനപരീക്ഷാറാങ്ക് ലിസ്റിലെ ഒരു വിദ്യാര്‍ത്ഥി സമര്‍പ്പിച്ച വരുമാന സര്‍ട്ടിഫിക്കറ്റ് മാറ്റി പകരം കുറഞ്ഞ വരുമാന സര്‍ട്ടിഫിക്കറ്റ് വച്ച് പ്രവേശനം തരപ്പെടുത്താന്‍ വിദ്യാഭ്യാസമന്ത്രി നാലകത്ത് ആവശ്യപ്പെട്ടതായി കണ്ണന്താനം സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നു.
മന്ത്രിക്കെതിരെ നേരത്തെ ഉന്നയിച്ച ആരോപണങ്ങളെല്ലാം കണ്ണന്താനം അതേപടി സത്യവാങ്മൂലത്തില്‍ ആവര്‍ത്തിച്ചു. അല്‍ഫോണ്‍സ് കണ്ണന്താനം മന്ത്രി നാലകത്ത് സൂപ്പിക്കെതിരെ ഉന്നയിച്ച അഴിമതിയാരോപണം കണക്കിലെടുത്ത് മന്ത്രിക്കെതിരെ പോസിക്യൂഷന്‍ നടപടിവേണമെന്നാവശ്യപ്പെട്ട് നല്കിയ പൊതുതാല്പര്യഹര്‍ജി നേരത്തെ ലോകായുക്ത് തള്ളിയിരുന്നു. ലോകായുക്തിന്റെ ഈ ഉത്തരവിനെ ചോദ്യം ചെയ്തു ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്പര്യഹര്‍ജിയിലാണ് കണ്ണന്താനത്തിന്റെ സത്യവാങ്മൂലം.












Click it and Unblock the Notifications