ലോഡ് ഷെഡിംഗ് തിങ്കളാഴ്ച പിന്‍വലിച്ചേയ്കും
തിരുവനന്തപുരം: ജനവരി 18 വെള്ളിയാഴ്ച സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോഡ്ഷെഡിംഗ് ഉടന്‍ അവസാനിപ്പിച്ചേയ്കും. അരമണിയ്ക്കൂര്‍ ലോഡ് ഷെഡിംഗാണ് ഇപ്പോള്‍ നിലവിലുള്ളത്.
ഇതിനെക്കുറിച്ച് ആലോചിയ്ക്കാനായി ഫിബ്രവരി 11 തിങ്കളാഴ്ച തിരുവനന്തപുരത്ത് വൈദ്യുതി ബോര്‍ഡ് ചീഫ് എഞ്ചിനിയര്‍മാരുടെ യോഗം നടക്കുന്നുണ്ട്.
എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് മാസമാണ് നടക്കേണ്ടത്. ഈ സാഹചര്യത്തിലാണ് ലോഡ്ഷെഡിംഗ് അവസാനിപ്പിയ്ക്കാന്‍ ആലോചിയ്ക്കുന്നത്. സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് നടക്കുന്നതുകൊണ്ട് നിശ്ചിത സമയത്ത് തന്നെ എസ്എസ്എല്‍സി പരീക്ഷ നടത്താനാവുമോയെന്ന് സര്‍ക്കാരിന് ഉറപ്പില്ല. എന്നാലും നേരത്തെ നിശ്ചയിച്ച സമയത്ത് തന്നെ പരീക്ഷ നടത്താനാവുമെന്ന കണക്കുകൂട്ടലിലാണ് സര്‍ക്കാര്‍ നീങ്ങുന്നത്.












Click it and Unblock the Notifications