ഡിസിസി ലിസ്റ് പുന:പരിശോധിക്കില്ല: മുരളി
മലപ്പുറം: ഡിസിസി ലിസ്റ് പുന:പരിശോധിക്കുന്ന പ്രശ്നമില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍.
പരാതിയുള്ളവര്‍ക്ക് ഹൈക്കമാന്റിനെ സമീപിക്കാം. ഹൈക്കമാന്റ് നിര്‍ദേശിച്ചാല്‍ മാത്രമേ ലിസ്റില്‍ ഇനി മാറ്റം വരുത്താന്‍ തയ്യാറാവൂ. മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ മുരളി വ്യക്തമാക്കി.
ഐ ഗ്രൂപ്പിലെ 99 പേരില്‍ 90 പേരും അഛന്‍ നിര്‍ദേശിച്ചവരാണ്. പട്ടികയില്‍ ഇനി ആരെയെങ്കിലും ഉള്‍പ്പെടുത്തണമെങ്കില്‍ ഹൈക്കമാന്റിന്റെ അനുമതിയോടെ അതുചെയ്യും.
പാര്‍ട്ടി തീരുമാനം അഛന്‍ അനുസരിക്കുമെന്നാണ് കരുതുന്നത്. ഡിസിസി ലിസ്റ് സംബന്ധിച്ച് അദ്ദേഹവുമായി ചര്‍ച്ച നടത്തിയിരുന്നു.
ഡിസിസി ലിസ്റ് അംഗീകരിച്ചില്ലെങ്കില്‍ താന്‍ രാജി വെക്കുമെന്ന് ഭീഷണി മുഴക്കിയെന്ന വാര്‍ത്ത ശരിയല്ലെന്ന് മുരളി പറഞ്ഞു.












Click it and Unblock the Notifications