കരുണാകരന് മക്കളും പ്രശ്നമല്ല: പത്മജ
തിരുവനന്തപുരം: മക്കളും തനിക്ക് പ്രശ്നമല്ലെന്ന് കെ. കരുണാകരന്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണെന്ന് പത്മജ വേണുഗോപാല്‍.
കരുണാകരന് ഇപ്പോഴും വീര്യം കെട്ടിട്ടില്ല. കോണ്‍ഗ്രസുകാരെ ആരെങ്കിലും ഉപദ്രവിച്ചാല്‍ 83 വയസുകാരനായ അദ്ദേഹം വയസ് തിരിച്ചിട്ട് രംഗത്തിറങ്ങും. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഒരു തുള്ളി ചോര വീഴാന്‍ അദ്ദേഹം സമ്മതിക്കില്ല. പ്രിയദര്‍ശിനി-രാജീവ്ഗാന്ധി സ്റഡി സെന്ററുകളുടെ ജില്ലാ സമ്മേളനങ്ങളില്‍ പ്രസംഗിക്കുകയായിരുന്നു പത്മജ.
സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്കിനെ പറ്റി കരുണാകരന്‍ പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കുകയാണ് ചെയ്തത്. സര്‍ക്കാരിന്റെ പ്രശ്നങ്ങള്‍ ജീവനക്കാരെ പറഞ്ഞു മനസിലാക്കണമെന്നാണ് കരുണാകരന്‍ പറഞ്ഞത്. അദ്ദേഹം പറഞ്ഞത് ആരും കേട്ടില്ല. ആദ്യത്തെ മാനസികാവസ്ഥയിലായിരിക്കില്ല ഇനി ജീവനക്കാര്‍ ചര്‍ച്ചക്ക് വരുന്നത്- പത്മജ പറഞ്ഞു.












Click it and Unblock the Notifications