കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ വ്യവസായങ്ങള്‍ക്ക് ഉടന്‍ വൈദ്യുതി

  • By Staff
Google Oneindia Malayalam News

കൊച്ചി: പുതുതായി തുടങ്ങുന്ന വ്യവസായങ്ങള്‍ക്ക് വൈദ്യുതിനല്കുന്നതിലെ കാലതാമസം ഒഴിവാക്കുന്നതടക്കം വൈദ്യുതമേഖലയില്‍ വ്യവസായികള്‍ക്കനുകൂലമായ നടപടികള്‍ കൈക്കൊള്ളുമെന്ന് വൈദ്യുതി മന്ത്രി. കഴിഞ്ഞ ദിവസം നിവേദനവുമായി എത്തിയ സിഐഐ (കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി) പ്രതിനിധികള്‍ക്കാണ് മന്ത്രി കടവൂര്‍ ശിവദാസന്‍ ഈ ഉറപ്പ് നല്കിയത്.

വൈദ്യുതിപരിശോധനയ്ക്കുള്ള ചാര്‍ജ്ജ് പത്തിരട്ടി കൂടിയതും ഹൈലോഡ്- ഹൈ പവര്‍ വ്യവസായങ്ങള്‍ക്ക് നല്കാമെന്ന് പറഞ്ഞ ഇളവുകള്‍ നല്കാതിരുന്നതും വൈദ്യുതി റീഡിംഗില്‍ വരുന്ന പാകപ്പിഴകളും മറ്റും വ്യവസായികളുടെ സംഘം മന്ത്രിയുടെ മുന്നില്‍ നിരത്തി. ഹൈടെന്‍ഷന്‍ കണക്ഷനുള്ള വ്യവസായികള്‍ക്ക് കൂടുതലായി ആവശ്യം വരുന്ന വൈദ്യുതി നിഷേധിക്കുന്ന കാര്യവും വ്യവസായികള്‍ ചൂണ്ടിക്കാട്ടി.

ഹൈടെന്‍ഷന്‍, എക്സ്ട്രാ ഹൈടെന്‍ഷന്‍ കണക്ഷനുകളുടെ ബില്ലിംഗ് സംവിധാനം വികേന്ദ്രീകരിക്കണമെന്ന ആവശ്യവും ചര്‍ച്ച ചെയ്തു. മന്ത്രി വ്യവസായികളുടെ ആവശ്യങ്ങളോട് അനുകൂലമായാണ് പ്രതികരിച്ചത്. സിഐഐ കേരളാചാപ്റ്റര്‍ ചെയര്‍മാന്‍ സി.ജി. ജോളി, സിഐഐ പവര്‍ പാനല്‍ അംഗങ്ങളായ ജയതിലകന്‍, കെ.കെ. ജോര്‍ജ്ജ്, മാധവന്‍ നായര്‍, സതീഷ് കുമാര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X