മന്ത്രിമാര്‍ രാജിയ്ക്ക് ശ്രമിച്ചില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: കരുണാകരവിഭാഗത്തില്‍പെട്ട രണ്ട് മന്ത്രിമാര്‍ രാജിനല്കാന്‍ ശ്രമിച്ചുവെന്ന വാര്‍ത്ത തെറ്റാണെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി. ഫിബ്രവരി 11 തിങ്കളാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിസിസി പുന:സംഘടനയില്‍ പ്രതിഷേധിച്ച് തന്റെ ഗ്രൂപ്പില്‍ പെട്ട മന്ത്രിമാരായ കെ.വി. തോമസിനോടും കടവൂര്‍ ശിവദാസിനോടും പി. ശങ്കരനോടും രാജിവയ്ക്കാന്‍ കരുണാകരന്‍ ആവശ്യപ്പെട്ടുവെന്നതായിരുന്നു വാര്‍ത്ത.
എന്നാല്‍ കെ.വി. തോമസും കടവൂരും ആന്റണി തങ്ങളെ സംരക്ഷിക്കുമെങ്കില്‍ ഗ്രൂപ്പു പ്രശ്നത്തിന്റെ പേരില്‍ രാജിവയ്ക്കില്ലെന്ന് പറഞ്ഞതായും അറിയുന്നു. ഫിബ്രവരി 12 ചൊവാഴ്ച തിരുവനന്തപുരത്ത് ചേരുന്ന ഐ ഗ്രൂപ്പ് യോഗം രാജിക്കാര്യം വിശദമായി ചര്‍ച്ചചെയ്യുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications