Get Updates
Get notified of breaking news, exclusive insights, and must-see stories!

പണിമുടക്ക് പൂര്‍ണം; അറസ്റുണ്ടായില്ല

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് ഫിബ്രവരി 11 തിങ്കളാഴ്ച ആറാം ദിവസത്തേക്ക് കടന്നു. തിങ്കളാഴ്ച മുതല്‍ എസ്മ പ്രയോഗിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നെങ്കിലും അറസ്റൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

തിങ്കളാഴ്ചയും സമരം പൂര്‍ണമാണ്. സര്‍ക്കാര്‍ ഓഫീസുകളിലെയും സ്കൂളുകളിലെയും കോളജുകളിലെയും ഹാജര്‍നിലയില്‍ വ്യത്യാസമൊന്നുമില്ല.

തിങ്കളാഴ്ച രാവിലെ ചേര്‍ന്ന മന്ത്രിസഭായോഗം പണിമുടക്കിനെ തുടര്‍ന്നുള്ള സാഹചര്യം വിലയിരുത്തി. തുടര്‍ന്ന് സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് യോഗം ചര്‍ച്ച ചെയ്തു.

തിങ്കളാഴ്ച മുതല്‍ അവശ്യസര്‍വീസ് നിയമപ്രകാരം അറസ്റുണ്ടാവുമെന്ന് നേരത്തെ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ നിയമപ്രകാരം അവശ്യസര്‍വീസുകളായി പ്രഖ്യാപിച്ച വകുപ്പുകളിലെ പണിമുടക്കുന്ന ജീവനക്കാരെ പൊലീസിന് വാറന്റില്ലാതെ അറസ്റ് ചെയ്യാം. ജാമ്യവും അനുവദിക്കില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+