Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്ലെയര്‍ ഇന്ത്യക്കാര്‍ക്ക് ചൂട്ട് പിടിക്കുന്നവനോ ?

ലണ്ടന്‍: ബ്രിട്ടീഷുകാര്‍ക്ക് അത് സഹിക്കാവുന്നതിലപ്പുറമായിരുന്നു. അതുകൊണ്ട് ഇന്ത്യന്‍ വ്യവസായിയെ ചൂണ്ടി ബ്രിട്ടീഷ് പത്രമെഴുതി: ഇത് മിത്തല്‍ ഗേറ്റാണ്. അഴിമതിയുടെ പര്യായം.

ഈ മിത്തല്‍ ഗേറ്റില്‍ ഉള്‍പ്പെട്ട വ്യവസായിയുടെ പേര് ലക്ഷ്മി എന്‍. മിത്തല്‍. ഇദ്ദേഹത്തിന്റെ സ്റീല്‍ വ്യവസായ കമ്പനിയായ എല്‍എന്‍എം ഹോള്‍ഡിംഗ്സ് ഇപ്പോള്‍ ബ്രിട്ടനിലാണ് പടര്‍ന്നു പന്തലിച്ചിരിക്കുന്നത്. കമ്പനിയുടെ കോര്‍പ്പറേറ്റ് ഓഫീസുകള്‍ ലണ്ടനിലുണ്ട്. ലോകത്തെ തന്നെ പ്രധാന സമ്പന്നരില്‍ ഒരാളായ മിത്തല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിന് ഒരു ഉപകാരം ചെയ്തു. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് ബ്ലെയറിന്റെ ലേബര്‍ പാര്‍ട്ടിയ്ക്ക് 85 ലക്ഷം രൂപ സംഭാവന നല്കി.

വ്യവസായികള്‍ രാഷ്ട്രീയക്കാര്‍ക്ക് എന്തെങ്കിലും ഒരു കച്ചവടക്കണ്ണില്ലാതെ സംഭാവന നല്കാറില്ല. ടോണി ബ്ലെയര്‍ മിത്തലിന് പ്രത്യുപകാരം ചെയ്തു. റുമാനിയയിലെ പൊതുമേഖലയിലുള്ള ഒരു സ്റീല്‍കമ്പനി വിലയ്ക്കുവാങ്ങാന്‍ മിത്തലിനെ സഹായിച്ചു. വഴിവിട്ടു സഹായിച്ചിട്ടൊന്നുമില്ല. ടോണി ബ്ലെയര്‍ റുമാനിയന്‍ പ്രധാനമന്ത്രിയ്ക്ക് ഒരു കത്തയച്ചു. സിഡക്സ് എന്ന സ്റീല്‍കമ്പനി ഒരു ബ്രിട്ടീഷ് സ്റീല്‍കമ്പനിയ്ക്ക് വില്ക്കുന്നതില്‍ സന്തോഷം പ്രകടിപ്പിച്ചുകൊണ്ടുള്ളതായിരുന്നു ടോണി ബ്ലെയറിന്റെ കത്ത്. ഈ കച്ചവടം ഉറച്ചാല്‍ യൂറോപ്യന്‍ യൂണിയനില്‍ ചേരുന്നതിനുള്ള റുമാനിയയുടെ സാധ്യത മെച്ചപ്പെടുമെന്നും ടോണി ബ്ലെയര്‍ കത്തില്‍ വാഗ്ദാനം നല്കുന്നുണ്ട്.

ഇതിന്റെ പേരില്‍ ബ്രിട്ടനിലെ പ്രതിപക്ഷവും വാര്‍ത്താമാധ്യമങ്ങളും ടോണി ബ്ലെയറിനെതിരെ ആഞ്ഞടിക്കുകയാണ്. ബ്ലെയറിന്റെ രണ്ട് തെറ്റുകളാണ് അവര്‍ ഉയര്‍ത്തിക്കാട്ടുന്നത്. ഒന്ന് ലക്ഷ്മി മിത്തലിന്റെ സ്റീല്‍ക്കമ്പനിയെ ബ്രിട്ടീഷ് സ്റീല്‍ കമ്പനി എന്ന് വിശേഷിപ്പിച്ചു. ഈ കച്ചവടത്തിന് അനുകൂലമായി ബ്ലെയര്‍ അഭിപ്രായം പറഞ്ഞു.

ലക്ഷ്മി മിത്തല്‍ ജന്മം കൊണ്ട് ഇന്ത്യക്കാരനാണെങ്കിലും അദ്ദേഹത്തിന്റെ എല്‍എന്‍എം ഹോള്‍ഡിംഗ്സ് എന്ന കമ്പനി ബ്രിട്ടീഷ് കമ്പനി തന്നെയാണെന്ന് മിത്തലും കൂട്ടരും വാദിക്കുന്നു. അതിന്റെ പ്രധാന തെളിവ് കമ്പനിയുടെ കോര്‍പ്പറേറ്റ് ഓഫീസുകള്‍ ലണ്ടനിലാണെന്നതാണ്. വെറുതെയല്ല റുമാനിയയിലെ സിഡക്സ് ലക്ഷ്മി മിത്തലിനു കൊടുക്കുന്നത്. ഏകദേശം 256 കോടി രൂപയ്ക്കാണ് ( 3 .7 കോടി പൗണ്ട്) സിഡക്സ് സ്റീല്‍ കമ്പനി ലക്ഷ്മി മിത്തല്‍ സ്വന്തമാക്കുന്നത്. അപ്പോള്‍ ടോണി ബ്ലെയര്‍ വഴിവിട്ടു സഹായിച്ചു എന്ന് എങ്ങിനെ പറയാനാകും.

ടോണി ബ്ലെയര്‍ റുമാനിയന്‍ പ്രധാനമന്ത്രിയ്ക്ക് കത്തയച്ചതില്‍ തെറ്റൊന്നുമില്ലെന്ന് എല്‍എന്‍എം ഹോള്‍ഡിംഗ്സ് വക്താവ് അന്നന്യ സരിന്‍ പറയുന്നു. ഇന്ത്യയടക്കമുള്ള ഒട്ടേറെ രാജ്യങ്ങള്‍ ഈ കച്ചവടം നടന്നതില്‍ അഭിനന്ദിച്ചുകൊണ്ട് റുമാനിയന്‍ പ്രധാനമന്ത്രിയ്ക്ക് കത്തയച്ചിട്ടുണ്ട്. ഏറ്റവും വലിയ ഒരു സ്വകാര്യവല്ക്കരണസംരംഭം എന്ന നിലയ്ക്കാണ് രാഷ്ട്രത്തലവന്മാര്‍ റുമാനിയന്‍ പ്രധാനമന്ത്രിയെ അഭിനന്ദിച്ചത്.- സരിന്‍ വ്യക്തമാക്കുന്നു.

പക്ഷെ ബ്രിട്ടീഷ് മാധ്യമങ്ങളും പ്രതിപക്ഷവും ടോണി ബ്ലെയറിനെ വിടാന്‍ ഭാവമില്ല. ഹിന്ദുജ സഹോദരന്മാര്‍ക്ക് ബ്രിട്ടീഷ് പാസ്പോര്‍ട്ട് നല്കിയ സംഭവത്തിന് തൊട്ടുപിന്നാലെയാണ് ലക്ഷ്മി മിത്തല്‍ പ്രശ്നം. ഒളിച്ചുവച്ച വംശീയവിദ്വേഷത്തിന്റെ നഖങ്ങള്‍ നിവര്‍ത്തി ടോണിബ്ലെയറിനെ വേട്ടയാടാന്‍ തന്നെയാണ് ബ്രിട്ടീഷ്മാധ്യമങ്ങളുടെ തീരുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+