കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈ കോര്‍പ്പറേഷന്‍ ബിജെപി-ശിവസേന സഖ്യം നിലനിര്‍ത്തി

  • By Staff
Google Oneindia Malayalam News

മുബൈ: മഹാരാഷ്ട്രയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി- ശിവസേനാ സഖ്യത്തിന് മുന്‍തൂക്കം.

ബ്രിഹന്‍മുംബൈ കോര്‍പ്പറേഷന്‍ വന്‍ ഭൂരിപക്ഷത്തോടെ ബിജെപി-ശിവസേന സഖ്യം നിലനിര്‍ത്തി. 227 വാര്‍ഡുകളുള്ള മുംബൈ കോര്‍പ്പറേഷനില്‍ ഫലം പ്രഖ്യാപിച്ച 222 സീറ്റുകളില്‍ 134ഉം ബിജെപി- ശിവസേനാ സഖ്യം നേടി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 129 സീറ്റ് നേടിയിരുന്ന സഖ്യം ഇത്തവണ നില മെച്ചപ്പെടുത്തി.

100 സീറ്റുകള്‍ ശിവസേനയും 34 സീറ്റുകള്‍ ബിജെപിയുമാണ് നേടിയത്. കോണ്‍ഗ്രസിന് 59 സീറ്റ് മാത്രമേ നേടാനായുള്ളൂ.

താനെ തിരിച്ചുപിടിച്ച ബിജെപി-ശിവസേനാ സഖ്യം കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ നാസികിലും ശക്തി തെളിയിച്ചു. നാഗ്പൂരില്‍ ബിജെപിയും കോണ്‍ഗ്രസും തുല്യനിലയിലാണ്.

പാര്‍ട്ടിയുടെ അടുത്ത ലക്ഷ്യം സംസ്ഥാന ഭരണമാണെന്ന് ശിവസേനാ തലവന്‍ ബാല്‍ താക്കറെ പറഞ്ഞു. കോണ്‍ഗ്രസും എന്‍സിപിയും ഒന്നിച്ചുനിന്ന് തിരഞ്ഞെടുപ്പിനെ നേരിട്ടിരുന്നെങ്കില്‍ ബിജെപി-ശിവസേനാ സഖ്യത്തിന് ഇത്രയും സീറ്റുകള്‍ നേടാനാവില്ലായിരുന്നുവെന്ന് താക്കറെ ചൂണ്ടിക്കാട്ടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X