തലൈവിയെത്തുന്നു; പ്രചരണം കൊഴുക്കും
ആണ്ടിപ്പെട്ടി : ഒരാഴ്ച നീളുന്ന പ്രചരണങ്ങള്‍ക്ക് ബുധനാഴ്ച ജയലളിത ആണ്ടിപ്പെട്ടിയിലെത്തും. ഉപതിരഞ്ഞെടുപ്പിന്റെ ഫലമെന്താകുമെന്ന് കരുണാനിധിയ്ക്കു പോലും അറിയാം. അണ്ണാ ഡിഎംകെയുടെ കോട്ടയാണ് ആണ്ടിപ്പെട്ടി. പക്ഷേ ഒരു പഴുതും നല്‍കാന്‍ തലൈവി ഒരുക്കമല്ല. തോഴി ശശികലയ്ക്കൊപ്പം അമ്മയെത്തുന്നതും കാത്തിരിക്കുകയാണ് ആണ്ടിപ്പെട്ടിയിലെ ഏഴൈ തമിഴര്‍.
ഫിബ്രവരി 21നാണ് തിരഞ്ഞെടുപ്പ്. ജയയുടെ മുഖ്യ എതിരാളി ഡിഎംകെയുടെ വൈഗൈ ശേഖറാണ്. പ്രചരണ കോലാഹലങ്ങളില്‍ വൈഗൈ ഒട്ടും കുറയ്ക്കുന്നില്ല. വരുന്ന 16ന് കരുണാനിധിയുമെത്തുന്നു. കലൈഞ്ജരുമായി ആണ്ടിപ്പെട്ടിയില്‍ നേര്‍ക്കുനേര്‍ ഉരസാന്‍ ജയയ്ക്ക് അവസരമുണ്ടാകും. തീപ്പെട്ടി ഉരയ്ക്കുന്നതാരെന്നു കാത്തിരിക്കുകായണ് മാദ്ധ്യമ ലോകം.
താന്‍സി കേസില്‍ മദ്രാസ് ഹൈക്കോടതി കുറ്റവിമുക്തയാക്കിയതിനെ തുടര്‍ന്നാണ് ജയലളിത ആണ്ടിപ്പെട്ടിയില്‍ മത്സരിക്കുന്നത്. ഇവിടെ വിജയിച്ച് വീണ്ടും മുഖ്യമന്ത്രി പദത്തിലേയ്ക്ക് തിരിച്ചു വരുമെന്ന് തലൈവി നേരത്തെ പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications