കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചാബ് പോളിംഗ് ബൂത്തിലേയ്ക്ക്

  • By Staff
Google Oneindia Malayalam News

ചണ്ഡീഗഡ് : പഞ്ചാബിലെ ഒന്നരക്കോടി വോട്ടര്‍മാര്‍ ഫിബ്രവരി 13 ബുധനാഴ്ച പോളിംഗ് ബൂത്തിലേയ്ക്ക്. 116 സീറ്റുകളിലെ 918 സ്ഥാനാര്‍ത്ഥികളുടെ അന്തിമ വിധിയാണ് എഴുതപ്പെടുന്നത്. മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലും കോണ്‍ഗ്രസിന്റെ സംസ്ഥാന അദ്ധ്യക്ഷന്‍ അമരീന്ദര്‍ സിംഗും ജനവിധി കാത്തിരിക്കുന്നവരിലുണ്ട്.

രാവിലെ എട്ടു മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് പോളിംഗ്. സമാധാനപരമായ പോളിംഗിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ജി.എസ്. ചീമ പറഞ്ഞു. 60,000 സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. 3,638 പോളിംഗ് ബൂത്തുകള്‍ പ്രശ്നബാധിതമായി കമ്മിഷന്‍ കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ 18,239 പോളിംഗ് സ്റേഷനുകളിലും ഇക്കുറി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രമാണ് ഉപയോഗിക്കുന്നത്. സംസ്ഥാനം ആദ്യമായാണ് ഇലക്ട്രോണിക് യന്ത്രത്തില്‍ ജനവിധി രേഖപ്പെടുത്തുന്നത്.

മാലൂട്ട് സംവരണ മണ്ഡലത്തിലെ ശിരോമണി അകാലിദള്‍ സ്ഥാനാര്‍ത്ഥി മരിച്ചതിനെത്തുടര്‍ന്ന് അവിടെ തിരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്.

വിവിധ പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് പ്രചരണം ഫിബ്രവരി 11 തിങ്കളാഴ്ച അവസാനിച്ചു. കോണ്‍ഗ്രസ് ചലച്ചിത്ര താരങ്ങളെ നിരത്തിയായിരുന്നു പ്രചാരണ പരിപാടികള്‍ നടത്തിയത്. സ്വകാര്യ പഞ്ചാബി ടെലിവിഷന്‍ ചാനലുകളിലും തിരഞ്ഞെടുപ്പ് പ്രചരണം പൊടി പൊടിച്ചു.

നിലവിലുളള സഭയിലെ കക്ഷി നില

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X