കാര്‍ഡു കമ്പനിയുടെ ഹര്‍ജി കോടതി തളളി
ദില്ലി : പ്രണയദിനത്തില്‍ ശിവസേനയില്‍ നിന്നും സംരക്ഷണമാവശ്യപ്പെട്ട് പ്രമുഖ ആശംസാകാര്‍ഡ് കമ്പനി ആര്‍ച്ചിസ് സമര്‍പ്പിച്ച ഹര്‍ജി ദില്ലി ഹൈക്കോടതി തളളി. കമ്പനിയുടെ ഹര്‍ജിയില്‍ പഥമദൃഷ്ട്യാ കേസില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വാലന്റൈന്‍ ദിനത്തോടനുബന്ധിച്ച് ദില്ലിയില്‍ ശിവസേന വന്‍അക്രമങ്ങള്‍ നടത്തിയിരുന്നു. പ്രണയദിനാഘോഷങ്ങള്‍ വൈദേശീയമാണെന്നാരോപിച്ചായിരുന്നു അക്രമങ്ങള്‍. ഹോട്ടലുകള്‍ക്കും ആശംസാ കാര്‍ഡ് കടകള്‍ക്കുമായി ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം അന്ന് ഉണ്ടായി. വരുന്ന ഫിബ്രവരി 14നും തങ്ങള്‍ പ്രതിഷേധം പ്രകടിപ്പിക്കുമെന്ന് ശിവസേനയും സംഘപരിവാറും പ്രഖ്യാപിച്ചിരിക്കുകയാണ് തുടര്‍ന്നാണ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ആര്‍ച്ചീസ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
കമ്പനിയുടെ ആരോപണങ്ങളില്‍ യാതൊരു കഴമ്പുമില്ലെന്ന് ശിവസേനാ ചീഫ് ബാല്‍ താക്കറെ കോടതിയില്‍ ബോധിപ്പിച്ചു. കച്ചവടം കൊഴുപ്പിക്കാന്‍ നടത്തുന്ന അടവാണിതെന്ന് താക്കറെ പറഞ്ഞു.












Click it and Unblock the Notifications