ഐ ഗ്രൂപ്പ് സ്ഥാനങ്ങള്‍ ഏറ്റെടുക്കില്ല
തിരുവനന്തപുരം : തര്‍ക്കം തീരുന്നതു വരെ ഡിസിസി സ്ഥാനങ്ങള്‍ ഏറ്റെടുക്കേണ്ടെന്ന് ഐ ഗ്രൂപ്പ് യോഗം. തീരുമാനമുണ്ടാകുന്നതു വരെ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ യോഗം തീരുമാനിച്ചു. പുനസംഘടനയെക്കുറിച്ചുളള ഗ്രൂപ്പിന്റെ പരാതി രേഖാമൂലം ഹൈക്കമാന്റിനെ അറിയിക്കും. കെ. മുരളീധരന്റെ ചില പ്രസ്താവനകളോട് യോഗം അമര്‍ഷം രേഖരപ്പെടുത്തി. ജഗതിയില്‍ കെ. കരുണാകരന്റെ വീട്ടില്‍ ചേര്‍ന്ന അടിയന്തരയോഗമാണ് ഈ തീരുമാനമെടുത്തത്.
ഐ-ക്കാരായ ഡിസിസി പ്രസിഡന്റുമാര്‍ സ്ഥാനങ്ങള്‍ തങ്ങളുടെ സ്ഥാനങ്ങള്‍ ഏറ്റെടുക്കില്ല. ഐ ഗ്രൂപ്പു മന്ത്രിമാരെ തല്‍ക്കാലം പിന്‍വലിക്കേണ്ടെന്നും യോഗം തീരുമാനിച്ചു.മന്ത്രിമാരായ കടവൂര്‍ ശിവദാസന്‍, കെ.വി. തോമസ് എന്നിവരും കെപിസിസി, ഡിസിസി ഭാരവാഹികളും പത്മജാ വേണുഗോപാലും യോഗത്തില്‍ പങ്കെടുത്തു.
പുനസംഘടനയ്ക്കു മുമ്പ് 70 ശതമാനം പ്രാതിനിധ്യമുണ്ടായിരുന്നത് ഇപ്പോള്‍ 41 ശതമാനമായി കുറഞ്ഞെന്നും ഇത് ഒരുകാരണവശാലും അംഗീകരിക്കില്ലെന്നും യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച ശരത് ചന്ദ്രപ്രസാദ് അറിയിച്ചു. ജീവനക്കാരുടെ സമരം വിട്ടുവീഴ്ചയില്‍ കൂടി പരിഹരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.












Click it and Unblock the Notifications