Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിസിസി ലിസ്റ്: ആരും എതിര്‍ത്തില്ലെന്ന് മുരളി

കോഴിക്കോട്: ഡിസിസി ലിസ്റ് തയ്യാറാക്കിയതില്‍ പ്രതിഷേധിച്ച് ഐ ഗ്രൂപ്പ് മൂന്ന് മന്ത്രിമാരെ പിന്‍വലിച്ചാല്‍ ആ സ്ഥാനത്ത് കയറിപ്പറ്റാന്‍ എത്രയോ പേരുണ്ടാവുമെന്ന് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍.

മന്ത്രിമാരെ പിന്‍വലിക്കുന്നതു പോലുള്ള ഒരു കടുത്ത നടപടിക്ക് കരുണാകരന്‍ മുതിരില്ലെന്നാണ് താന്‍ കരുതുന്നതെന്ന് മുരളീധരന്‍ പറഞ്ഞു. കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുരളി.

ഡിസിസി ലിസ്റ് പ്രശ്നത്തില്‍ ഹൈക്കമാന്റിനെ ഇടപെടുത്തുന്നത് ശരിയല്ല. ഹൈക്കമാന്റിന് വേറെയും തലവേദനകളുണ്ട്. നാല് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുകയാണ്.

എല്ലാ ഗ്രൂപ്പുകളുടെയും പ്രതിനിധികളടങ്ങിയ ഉപസമിതിയാണ് ലിസ്റ് തയ്യാറാക്കിയത്. ലിസ്റിനോട് സമിതിയിലെ അംഗങ്ങളില്‍ ആര്‍ക്കും വിയോജിപ്പുണ്ടായിരുന്നില്ല. ലിസ്റില്‍ ഒരു മാറ്റവും വരുത്തില്ല. അതിനുള്ള അധികാരം ഇനി ഹൈക്കമാന്റിന് മാത്രമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+