നേതാക്കളുടെ വീടുകളില്‍ തിരച്ചില്‍ നടത്തി
തിരുവനന്തപുരം: പണിമുടക്ക് നടത്തുന്ന സര്‍വീസ് സംഘടനകളുടെ നേതാക്കളുടെ വീടുകളില്‍ ഫിബ്രവരി 11 തിങ്കളാള്ച പൊലീസ് തിരച്ചില്‍ നടത്തി.
സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകളിലെ ഇടത്തരം നേതാക്കളുടെ വീട്ടുകളിലാണ് പൊലീസ് തിരച്ചില്‍ നടത്തിയത്. നേതാക്കളില്‍ ഭൂരിഭാഗവും അറസ്റ് ഭയന്ന് വീടുകളില്‍ നിന്ന് മാറി കഴിയുകയാണ്.
അതേ സമയം പണിമുടക്കുന്ന സംഘടനകളുടെ ഓഫീസുകളില്‍ തിരച്ചില്‍ നടത്തരുതെന്ന് പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓഫീസുകള്‍ റെയ്ഡ് ചെയ്യുന്നത് ശക്തമായ പ്രതിഷേധത്തിന് ഇടയാക്കുമെന്നതിനാലാണ് ഈ നിര്‍ദേശം.
തിരച്ചിലിനായി കൂടുതല്‍ പൊലീസ് സംഘങ്ങളെ അടുത്ത ദിവസങ്ങളില്‍ നിയോഗിക്കുമെന്നാണ് അറിയുന്നത്.












Click it and Unblock the Notifications