എസ് എസ് എല്‍ സി പരീക്ഷയ്ക് തടസമുണ്ടാവില്ല
തിരുവനന്തപുരം: മാര്‍ച്ച് പതിനൊന്നിന് നടക്കേണ്ട എസ് എസ് എല്‍ സി പരീക്ഷയ്ക് യാതൊരു തടസവുമുണ്ടാവില്ലെന്ന് വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പി.
പരീക്ഷാനടത്തിപ്പിന്റെ പുരോഗതിയെക്കുറിച്ച് ആലോചിയ്കാനായി ചേര്‍ന്ന യോഗത്തിനുശേഷമാണ് മനന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ പരീക്ഷ മാറ്റിവയ്കേണ്ട യാതൊരു ആവശ്യവുമില്ല. സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും സമരം ചെയ്യുന്നതുകൊണ്ട് പരീക്ഷാ നടത്തിപ്പിന് തടസ്സമുണ്ടാവുമോയെന്ന് പരിശോധിയ്കാനാണ് യോഗം ചേര്‍ന്നത്.
സമരം ഇനിയും ഒരാഴ്ച കൂടി തുടര്‍ന്നാല്‍ അത് പരീക്ഷാനടത്തിപ്പിനെ ബാധിച്ചേയ്കും. അങ്ങനെയാണെങ്കില്‍ സമാന്തര സംവിധാനം ഉണ്ടാക്കുന്നതിനെ കുറിച്ച് ചിന്തിയ്കുമെന്ന് മന്ത്രി വ്യക്തമാക്കി.സര്‍ക്കാര്‍ പ്രസ്സില്‍ അച്ചടിയ്കുന്ന പരീക്ഷാപേപ്പറുകള്‍ പൂര്‍ണ്ണമായും ഇതുവരെ പരീക്ഷാഭവനില്‍ കിട്ടിയിട്ടില്ല.












Click it and Unblock the Notifications