Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്മ: അഞ്ച് പേര്‍ കൂടി അറസ്റില്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് ഏഴാം ദിവസത്തിലേക്ക് കടന്ന ഫിബ്രവരി 12 ചൊവാഴ്ച എസ്മ അനുസരിച്ച് കൂടുതല്‍ അറസ്റുകളുണ്ടായി. അഞ്ച് പേരെയാണ് ചൊവാഴ്ച അറസ്റ് ചെയ്തത്.

തൃശൂര്‍ ജില്ലയില്‍ നാല് ജീവനക്കാരെയും തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഒരാളെയും പൊലീസ് അറസ്റ് ചെയ്തു. ഇതോടെ എസ്മ അനുസരിച്ച് അറസ്റിലായവരുടെ എണ്ണം ഒമ്പതായി. തിങ്കളാഴ്ചയാണ് എസ്മ പ്രയോഗിക്കാന്‍ തുടങ്ങിയത്.

ചൊവാഴ്ചയും സംസ്ഥാനത്ത് പണിമുടക്ക് പൂര്‍ണമാണ്. സര്‍ക്കാര്‍ ഓഫീസുകളിലെയും സ്കൂളുകളിലെയും ഹാജര്‍ നിലയില്‍ മാറ്റമുണ്ടായില്ല.

ചിലയിടങ്ങളില്‍ സമരാനുകൂലികളും നാട്ടുകാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. അണ്‍ എയ്ഡഡ് സ്കൂളുകളുുടെ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ് നടത്തിയ സംഭവങ്ങളുമുണ്ടായി.

തിരുവനന്തപുരത്ത് പൊതുജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മാലിന്യ നിര്‍മാര്‍ജന തൊഴിലാളികള്‍ പണിമുടക്ക് മതിയാക്കി ജോലി ആരംഭിച്ചു. തദ്ദേശ സ്വയം ഭരണ വകുപ്പിലെ മാലിന്യ നിര്‍മ്മാര്‍ജ്ജന വിഭാഗത്തെയും ഫിബ്രവരി 11 തിങ്കളാഴ്ച അവശ്യ സര്‍വീസിന്റെ കീഴിലാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+