Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകബാങ്കിന്റെ കരിംപട്ടികയില്‍ കേരളം

തിരുവനന്തപുരം : കേരളത്തില്‍ വ്യാവസായിക നിക്ഷേപത്തിന് യോജിച്ച സാഹചര്യമില്ലെന്ന് ലോക ബാങ്ക് പഠന റിപ്പോര്‍ട്ട്. ഏറ്റവും മോശപ്പെട്ട വ്യാവസായികാന്തരീക്ഷമുളള സംസ്ഥാനങ്ങളുടെ കൂട്ടത്തിലാണ് കേരളത്തെയും പഠനസംഘം ഉള്‍പ്പെടുത്തിയിരിക്കുന്നത്. റിപ്പോര്‍ട്ടില്‍ ഒന്നാംസ്ഥാനം മഹാരാഷ്ട്രയും രണ്ടാം സ്ഥാനം ഗുജറാത്തും നേടി.

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും ലോകബാങ്കും ചേര്‍ന്നാണ് പഠനം സംഘടിപ്പിച്ചത്.10 സംസ്ഥാനങ്ങളില്‍ നിന്നും ഉല്‍പാദന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 1099 കമ്പനികളെയാണ് പഠനത്തിന് സംഘം തിരഞ്ഞെടുത്തത്. കേരളത്തിനു പുറമേ പശ്ചിമ ബംഗാളും ഉത്തര്‍പ്രദേശും വ്യവസായികള്‍ക്ക് രുചിക്കാത്ത സംസ്ഥാനങ്ങളാണ്. തമിഴ്നാടും കര്‍ണാടകയും ആന്ധ്രയും കൊളളാവുന്ന സംസ്ഥാനങ്ങളുടെ ഗണത്തില്‍ പെടുമ്പോള്‍ ദില്ലിയും പഞ്ചാബും കുഴപ്പമില്ല എന്ന പേരുനേടുന്നു.

വ്യാവസായിക കുപ്രസിദ്ധിയുടെ കാര്യത്തില്‍ ഒന്നാം സ്ഥാനം ഉത്തര്‍പ്രദേശിനാണ്. പഠനത്തില്‍ അവര്‍ക്ക് ലഭിച്ചത് 31 നെഗറ്റീവ് പോയിന്റാണ്. തൊട്ടുപിന്നില്‍ 21.9 നെഗറ്റീവ് പോയിന്റോടെ ബംഗാളും 16.1 നെഗറ്റീവ് പോയിന്റോടെ കേരളവുമുണ്ട്. മഹാരാഷ്ട്ര 38.6, ഗുജറാത്ത് 23.1 ( ഇവ പോസിറ്റീവ് പോയിന്റുകളാണ്) എന്നിങ്ങനെയാണ് മികച്ച സംസ്ഥാനങ്ങളുടെ പോയിന്റ് നിലവാരം.

മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് മഹാരാഷ്ട്ര മികച്ച വ്യവസായ അന്തരീക്ഷമുള്ളസംസ്ഥാനമാണെന്ന് ആ സംസ്ഥാനത്തിന് പുറത്ത് വ്യവസായം നടത്തുന്ന 60 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. അവര്‍ ഇപ്പോള്‍ വ്യവസായം നടത്തുന്ന സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തിയായിരുന്നു ഈ അഭിപ്രായ പ്രകടനം. 39 ശതമാനം പേര്‍ മഹാരാഷ്ട്ര മികച്ച വ്യവസായ അന്തരീക്ഷമുള്ള സംസ്ഥാനമാണെന്ന് അഭിപ്രായപ്പെട്ടു.

ഉത്തര്‍പ്രദേശിനെതിരെ 62 ശതമാനം കമ്പനികള്‍ പ്രതികരിച്ചു. സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന 34 ശതമാനത്തിന്റെയും അഭിപ്രായം ഏറ്റവും മോശപ്പെട്ടതാണ് യുപിയിലെ വ്യാവസായിക കാലാവസ്ഥയെന്നാണ്.

ഏറ്റവും കൂടുതല്‍ ഉല്‍പാദനക്ഷമതയുളള തൊഴിലാളികളുളളതും മഹാരാഷ്ട്രയ്ക്കും ഗുജറാത്തിനുമാണ്. ഒരു തൊഴിലാളിയുടെ ശരാശരി തൊഴില്‍മൂല്യം 225.20 ആണ്. ഇത് മോശപ്പെട്ട സംസ്ഥാനങ്ങളുടേതിനെക്കാള്‍ 64 ശതമാനം അധികമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+