കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ ലൈഫ്ബോയി വരുന്നു

  • By Staff
Google Oneindia Malayalam News

മുംബെ : ലൈഫ് ബോയി ഇന്ത്യന്‍ വിപണിയിലെത്തിയിട്ട് 107 വര്‍ഷമാകുന്നു. ഇന്നുവരെ ഒരു മാറ്റവും വരാത്ത ഈ ആരോഗ്യസോപ്പിനെ പരിഷ്കരിക്കാന്‍ ഉല്‍പാദകരായ ഹിന്ദുസ്ഥാന്‍ ലിവര്‍ തീരുമാനിച്ചു കഴിഞ്ഞു. പുതിയ രൂപത്തിലും ഗന്ധത്തിലും ലൈഫ്ബോയിയെ ഉടന്‍ വിപണിയില്‍ പ്രതീക്ഷിക്കാം.

വില്‍പനയില്‍ ഗണ്യമായ കുറവുണ്ടായതാണ് ഉല്‍പാദകരെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. 2001ല്‍ 15നും 20നും ഇടയ്ക്ക് ശതമാനത്തിന്റെ ഇടിവാണ് ലൈഫ്ബോയി വില്‍പനയില്‍ നേരിട്ടത്. പഴമക്കാരുടെ സോപ്പെന്ന ഉപഭോക്താവിന്റെ ചിന്തയും തിരിച്ചടിയ്ക്കുളള കാരണമായി കമ്പനി കാണുന്നു. അതുകൊണ്ട് ആകെയൊന്ന് പൊലിപ്പിക്കാനാണ് നീക്കം.

രണ്ടിലൊരു ഇന്ത്യാക്കാരന്‍ ഉപയോഗിക്കുന്നെന്ന ഖ്യാതിയുളള കുളിസോപ്പായിരുന്നു ലൈഫ്ബോയ്. പൗരുഷത്തിന്റെയും ആരോഗ്യത്തിന്റെയും പ്രതീകമായി വിപണിയിലറങ്ങിയ ആണുങ്ങളുടെ സോപ്പ്. ഇന്ത്യയില്‍ ഏറ്റവും അധികം വില്‍ക്കപ്പെടുന്ന സോപ്പെന്ന കീര്‍ത്തിയ്ക്കു പുറമേ, ലിവര്‍ കമ്പനി വിപണിയിലിറക്കി സൂപ്പര്‍ഹിറ്റാക്കിയ അഞ്ചുല്‍പ്പന്നങ്ങളില്‍ ഒന്നെന്ന പേരും ലൈഫ്ബോയിയ്ക്ക് സ്വന്തം.

ഗ്രാമീണ മേഖലയിലാണ് 70ശതമാനം വില്‍പനയും നടന്നിരുന്നത്. ഗ്രാമങ്ങളിലെ സാമ്പത്തിക അരക്ഷിതത്വം സോപ്പു വിപണിയെയും ബാധിച്ചു. മൂല്യത്തില്‍ 10 ശതമാനം വരെ കുറവ് ഈ മേഖലയിലെ സോപ്പു വില്‍പനയിലുണ്ടായെന്ന് വിലയിരുത്തപ്പെടുന്നു.

പുരുഷന്മാരുടെ ആരോഗ്യ സോപ്പെന്ന ലേബലില്‍ നിന്നും കുടുംബ സോപ്പെന്ന നിലയിലാവും ഇനി ലൈഫ്ബോയിയുടെ വിപണനം- ഹിന്ദുസ്ഥാന്‍ ലിവര്‍ മാര്‍ക്കറ്റിംഗ് വിഭാഗം മേധാവി സഞ്ജയ് ദുബെ പറഞ്ഞു.

പക്ഷേ പുതിയ സോപ്പിന് 50 പൈസ കൂടുതല്‍ കൊടുക്കേണ്ടിവരും. സോപ്പിന്റെ ഭാരം 25 ഗ്രാം കുറയുകയും ചെയ്യും. 125 ഗ്രാമുള്ള പുതിയ ലൈഫ്ബോയ്ക്ക് ഒമ്പതുരൂപയാണ് വില. 150 ഗ്രാമിന്റെ നിലവിലുളള സോപ്പിന് 8.50 രൂപയേ വിലയുള്ളു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X