മാതാ അമൃതാനന്ദമയി കര്‍ണാടകത്തില്‍
ബാംഗളൂര്‍ : മാതാ അമൃതാനന്ദമയിയുടെ കര്‍ണാടക സന്ദര്‍ശനം ഫിബ്രവരി 14 ബുധനാഴ്ച ആരംഭിക്കും. 16 വരെ മൈസൂരിലും 18ന് ബാംഗളൂരിലും 19ന് ദാവണ്‍ഗരെയിലുമാണ് പരിപാടികള്‍.
മൈസൂരിലെ ഭോഗാദി ആശ്രമത്തില്‍ ഭക്തര്‍ക്ക് അവര്‍ ദര്‍ശനം നല്‍കും. 18ച് ബാംഗളൂരിലെ കെങ്കേരി ആശ്രമത്തിലെത്തും. വൈകിട്ട് ആറരയ്ക്കാണ് ദര്‍ശനം.
14ന് രാവിലെ ആറുമണിയ്ക്ക് മഹാഗണപതി ഹോമത്തോടെ മൈസൂരിലെ പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന് സത്സംഗം, ഭജന, ധ്യാനം, ലളിതാ സഹസ്രനാമജപം, എന്നിവ നടക്കും. 16 വരെ വൈകിട്ട് ആറിന് അര്‍ച്ചനയും ദര്‍ശനവും ഉണ്ടായിരിക്കും.
വൈകുന്നേരം ആറുമണിയ്ക്കു അമൃതാ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് കമ്പ്യൂട്ടര്‍ ടെക്നോളജി കെട്ടിടത്തിന്റെ ഉദ്ഘാടനം കര്‍ണാടക ഐടി മന്ത്രി ബി.കെ. ചന്ദ്രശേഖര്‍ നിര്‍വഹിക്കും. അമൃത കുടീരം പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി വിശ്വനാഥ് നിര്‍വഹിക്കും.
18ന് വൈകിട്ട് 6.30നു നടക്കുന്ന പൊതുപരിപാടിയില്‍ ജസ്റിസ് എം.എന്‍.വെങ്കിട ചെല്ലയ്യ, ബാംഗളൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ.സിദ്ധപ്പ എന്നിവര്‍ പങ്കെടുക്കും.












Click it and Unblock the Notifications