Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിവസക്കൂലിയ്ക്ക് 500 പേരെക്കൂടി നിയമിക്കും

തിരുവനന്തപുരം : തദ്ദേശ സ്വയം ഭരണ വകുപ്പില്‍ 500 പേരെക്കൂടി ദിവസക്കൂലിക്ക് നിയമിക്കാന്‍ തീരുമാനിച്ചു.

നന്ദാവനം എആര്‍ ക്യാമ്പില്‍ ഫിബ്രവരി 14 വ്യാഴാഴ്ച രാവിലെ എത്തുന്ന ആദ്യത്തെ 500 പേരെയാണ് നിയമിക്കുന്നതെന്ന് മന്ത്രി ചെര്‍ക്കളം അബ്ദുളള വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നഗര ശുചീകരണത്തിനും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനുമാണ് ഇവരെ നിയോഗിക്കുന്നത്.

താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുമെന്നും മന്ത്രി അറിയിച്ചു. മാലിന്യം നീക്കം ചെയ്യല്‍ വിഭാഗത്തിലെ ഐഎന്‍ടിയുസി സംഘടന പണിമുടക്കില്‍ നിന്നും പിന്മാറിയതായി മന്ത്രി പ്രസ്താവിച്ചു. എന്നാല്‍ ഇന്ന് ജോലിക്കു ഹാജരായ ഇവര്‍ നിശ്ചയിച്ച സ്ഥലങ്ങളില്‍ ജോലി ചെയ്തില്ലെന്നും ഇവരില്‍ നിന്നും വിശദീകരണം ആവശ്യപ്പെടുമെന്നും ചെര്‍ക്കളം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+