വായടപ്പിക്കാന്‍ നോക്കേണ്ടെന്ന് ലീഡര്‍
തൃശൂര്‍ : തന്റെ വായടപ്പിക്കാന്‍ ആരും ശ്രമിക്കേണ്ടെന്ന് കെ.കരുണാകരന്‍. കഷ്ടപ്പെടുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു വേണ്ടിയാണ് താന്‍ സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ ഐഗ്രൂപ്പിന്റെ ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ലീഡര്‍.
ലീഡറുടെ ഉറ്റ അനുയായിയെന്നു കരുതപ്പെടുന്ന തൃശൂര്‍ ഡിസിസി പ്രസിഡന്റ് സി.എന്‍. ബാലകൃഷ്ണന്‍ ഗ്രൂപ്പു യോഗത്തില്‍ നിന്നും വിട്ടുനിന്നു. ഐഗ്രൂപ്പില്‍ ഭിന്നതകളുണ്ടെന്നും മുരളീധരനെ അനുകൂലിക്കുന്നവര്‍ ശക്തിപ്രാപിക്കുകയാണെന്നുമുളള റിപ്പോര്‍ട്ടുകള്‍ ശരിവയ്ക്കുന്നതാണ് ബാലകൃഷ്ണന്റെ അസാന്നിദ്ധ്യം.
പ്രസംഗത്തില്‍ ആന്റണിയ്ക്കെതിരെ നിശിതമായ വിമര്‍ശനമാണ് ലീഡര്‍ നടത്തിയത്. സിപിഎമ്മിന്റെ തോളില്‍ കയ്യിട്ട് കോണ്‍ഗ്രസിനെ എതിര്‍ത്തവര്‍ തന്നെ അച്ചടക്കം പഠിപ്പിക്കേണ്ട. ഈ ഭരണം അഞ്ചു കൊല്ലം തികയ്ക്കണമെന്നാണ് തന്റെ ആഗ്രഹം. എന്നാല്‍ ഭരണത്തിന്റെ ഗുണമനുഭവിക്കുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകരല്ലെന്നും വേറെ ചിലരാണെന്നും അദ്ദേഹം ആരോപിച്ചു.












Click it and Unblock the Notifications