Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫാ. കോച്ചേരിയെ മര്‍ദ്ദിച്ചു

കൊച്ചി: മത്സ്യത്തൊഴിലാളി ദേശീയനേതാവും സാമൂഹ്യപ്രവര്‍ത്തകനുമായ ഫാ. തോമസ് കോച്ചേരിക്ക് മര്‍ദ്ദനമേറ്റു. നഗരത്തില്‍ വച്ച് കോച്ചേരിയുടെ മേല്‍ ഒരു കാറിടിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. കോച്ചേരിയും കാറുടമയും തമ്മില്‍ വാക്കേറ്റമുണ്ടായതിനിടയില്‍ ഇടപെട്ട രണ്ട് ചുമട്ടുതൊഴിലാളികളാണ് ഫാ. കോച്ചേരിയെ മര്‍ദ്ദിച്ചത്.

സംഭവം ആസൂത്രിതമാണെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ ആരോപിച്ചു. കോച്ചേരിയെ മര്‍ദ്ദിച്ചത് സിഐടിയു വിഭാഗത്തില്‍ പെട്ട ചുമട്ടുതൊഴിലാളികളാണെന്ന് ആരോപണമുണ്ട്. പരിക്കേറ്റ ഫാ. കോച്ചേരി ഇപ്പോള്‍ ലിസി ആശുപത്രിയില്‍ ചികിത്സയിലാണ്.

ഫിബ്രവരി 12 ചൊവാഴ്ചയാണ് സംഭവം നടന്നത്. കൊച്ചിയില്‍ ഒരു സമ്മേളനത്തില്‍ പങ്കെടുക്കാനായി തിരുവനന്തപുരത്തുനിന്നെത്തിയ ഫാ.കോച്ചേരി കൊച്ചി നോര്‍ത്തിലെ മേല്‍പ്പാലത്തിനു താഴെക്കൂടി നടന്നുപോകുമ്പോള്‍ പിറകെ വന്ന മാരുതി കാര്‍ ഫാ. കോച്ചേരിയെ ഇടിച്ചുവീഴ്ത്തി. തെറിച്ചു വീണ അദ്ദേഹത്തെ വണ്ടി നിര്‍ത്തി കാറുടമ വഴക്കുപറഞ്ഞു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. അപകടത്തിന് കാരണക്കാരന്‍ താനല്ലെന്നും ഇനി പ്രശ്നം തീര്‍ത്തിട്ട് പോയാല്‍ മതിയെന്നും പറഞ്ഞ് ഫാ. കോച്ചേരി കാറിനു മുന്നില്‍ കുത്തിയിരുന്നു.

ഈ സമയത്താണ് പ്രശ്നം തീര്‍ക്കാനെന്ന് പറഞ്ഞ് രണ്ട് തൊഴിലാളികള്‍ ഇടപെട്ടത്. ഇവര്‍ കാറുടമയുടെ പക്ഷം ചേര്‍ന്ന് ഫാ. കോച്ചേരിയെയും കൂടെയുണ്ടായിരുന്ന മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി പി.പി. ജോണിനെയും അധിക്ഷേപിച്ചു. കാറിനു മുന്നില്‍ കുത്തിയിരുന്ന ഫാ. കോച്ചേരിയെ അവര്‍ തള്ളിമാറ്റി. ഇതിനിടയില്‍ കോച്ചേരിയെ മര്‍ദ്ദിച്ചുവെന്നും പറയുന്നു. വാഹനം കടന്നുപോയി. വാഹനത്തിന്റെ നമ്പര്‍ ലഭിച്ചിട്ടുണ്ട്.

ഫാ.കോച്ചേരിയുടെ കാലിന് പരിക്കും നടുവിന് ചതവുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+