Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊലീസുകാരെ വശത്താക്കാന്‍ 50 രൂപ ആനുകൂല്യം

തിരുവനന്തപുരം : പണിമുടക്കുകാലയളവില്‍ പൊലീസുകാര്‍ക്ക് 50 രൂപ വീതം ഓരോ ദിവസവും പ്രത്യേക ആനുകൂല്യം നല്‍കാന്‍ തീരുമാനമായി. മാനസികമായി പണിമുടക്കുന്നവര്‍ക്കൊപ്പം നില്‍ക്കുന്ന പൊലീസുകാരെ പ്രീണിപ്പിക്കാനുളള തന്ത്രപരമായ നീക്കമാണിതെന്നു കരുതുന്നു.

പൊലീസുകാരുടെ രണ്ടു വര്‍ഷത്തെ ഡിഎ കുടിശിക നല്‍കാന്‍ ആറുകോടി അനുവദിച്ചതിനു പുറമേയാണ് ഈ നടപടി. ധനകാര്യ വകുപ്പ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ പ്രത്യേക ആനുകൂല്യം നല്‍കാന്‍ ഒരു കോടി രൂപയും നീക്കിവച്ചു. പണിമുടക്കു സമയത്ത് ഫീല്‍ഡ് ഡ്യൂട്ടിയിലുളള സബ് ഇന്‍സ്പെക്ടര്‍ റാങ്കു മുതല്‍ താഴോട്ടുളളവര്‍ക്കാണ് 50 രൂപ ആനുകൂല്യം നല്‍കുന്നത്.

അനുവദിച്ചിട്ടുളള ലീവ് പോലും എടുക്കാന്‍ അവസരമില്ലാത്തവരാണ് പൊലീസുകാര്‍. മന്ത്രിമാര്‍ക്ക് അകമ്പടിയും ശവങ്ങള്‍ക്ക് കാവലുമായി അവധി ദിവസങ്ങള്‍ നഷ്ടപ്പെടുന്നവരുടെ ആശ്വാസമായിരുന്നു ലീവ് സറണ്ടര്‍. ഇത് നിഷേധിച്ചതിനെതിരെ പൊലീസുകാരില്‍ വ്യാപകമായ അസംതൃപ്തിയുണ്ട്. അതിനാല്‍ അവര്‍ മാനസികമായി സമരക്കാരുടെ കൂടെയാണ്. ഇവരെ അടര്‍ത്തിമാറ്റി സമരത്തെ അടിച്ചമര്‍ത്താനുളള ആയുധമാക്കാനാണ് പുതിയ നീക്കം. സമരത്തെ എതിര്‍ക്കുന്ന നാട്ടുകാര്‍ക്ക് പൊലീസ് സഹായം ലഭിക്കുന്നില്ലെന്ന് പരാതിയുണ്ടായിരുന്നു.

ഏതു വിധേനെയും പൊലീസിന്റെ അതൃപ്തി കുറയ്ക്കാന്‍ മുഖ്യമന്ത്രിയും ഡിജിപിയും തമ്മില്‍ നടന്ന ചര്‍ച്ചകളുടെ ഭാഗമായാണ് ഡിഎ കുടിശിഖ അനുവദിക്കാന്‍ തീരുമാനമായത്. ആ ഉത്തരവിന്റെ മഷിയുണങ്ങും മുമ്പ് അടുത്ത പ്രീണനവുമെത്തിയത് കൗതുകമാകുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+