പി എസ് സി മേഖലാ ഓഫീസുകള്‍ പൂട്ടാന്‍ നീക്കം
തിരുവനന്തപുരം: പബ്ലിക്ക് സര്‍വീസ് കമ്മിഷന്റെ മേഖലാ ഓഫീസുകള്‍ പൂട്ടാന്‍ നിക്കം നടക്കുന്നു.
കൊല്ലം, എറണാകുളം, കോഴിക്കോട് ഓഫീസുകളാണ് പൂട്ടാന്‍ ഉദ്ദേശിയ്കുന്നതെന്ന് അറിയുന്നു. പി എസ് സി യില്‍ താല്‍ക്കാലിക അടിസ്താനത്തില്‍ തുടരുന്ന 427 തസ്തികകള്‍ റദ്ദാക്കാനുള്ള നിക്കത്തിന്റെ ഭാഗമാണിതെന്ന് കരുതുന്നു. 80,000 സര്‍ക്കാര്‍ ജീവനക്കാര്‍ അധികമാണെന്ന കണ്ടെത്തലിനെ തുടര്‍ന്ന് തസ്തികകള്‍ കുറയ്കണമെന്ന് ആസൂത്രണ ബോര്‍ഡ് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. വിവിധ വകുപ്പുകളിലെ ദീര്‍ഘകാല - താല്കാലിക തസ്തികകള്‍ മാര്‍ച്ച് അവസാനത്തിനുമുമ്പ് കണ്ടെത്തുവാനും അവ റദ്ദുചെയ്യുമാനുമാണ് സര്‍ക്കാരിന്റെ നീക്കം.
ഇങ്ങനെ പി എസ് സി യിലെ താല്കാലിക തസ്തികകള്‍ റദ്ദുചെയ്താല്‍ പി എസ് സിയുടെ മേഖലാ ഓഫീസുകള്‍ നടത്താനുള്ള ജീവനക്കാരില്‍ കുറവുവരും. ഇങ്ങനെ പി എസ് സിയുടെ മേഖലാ ഓഫീസുകള്‍ നിറുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.
പി എസ് സി, സെക്രട്ടേറിയറ്റ് എന്നിവിടങ്ങളില്‍ നിയമിയ്കപ്പെടേണ്ട 3000 പേരുടെ റാങ്ക് ലിസ്റ് ഇപ്പോള്‍ നിലവിലുണ്ട്. സര്‍ക്കാര്‍ ഇത്തരത്തില്‍ തസ്തിക കുറയ്കുന്ന നടപടിയുമായി മുന്നോട്ട് പോയാല്‍ ഈ റാങ്ക് ലിസ്റിന്റെ പ്രസക്തി തന്നെ ഇല്ലാതാവും.












Click it and Unblock the Notifications