വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കേണ്ടെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പി രാജിവയ്ക്കേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി.മെഡിയ്ക്കല്‍ പ്രവേശനപരീക്ഷാ റാങ്ക് ലിസ്റില്‍ താണ റാങ്കിലുള്ള ഒരു കുട്ടിയ്ക്ക് പ്രവേശനം കിട്ടാനായി തിരിമറി നടത്താന്‍ മന്ത്രി ആവശ്യപ്പെട്ടെന്നാണ് കണ്ണന്താനം ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം.മറ്റേതെങ്കിലും കുറഞ്ഞ വരുമാനമുള്ള കുട്ടിയുടെ വരുമാന സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഈ കുട്ടിയ്ക്ക് പ്രവേശനം തരപ്പെടുത്തിക്കൊടുക്കണമെന്നായിരുന്നു മന്ത്രി സൂപ്പി ആവശ്യപ്പെട്ടതെന്നും കണ്ണന്താനം വിശദീകരിച്ചു.
മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താ ലേഖകരോട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. മന്ത്രിസഭായോഗം സൂപ്പിയോട് രാജി ആവശ്യപ്പെട്ടില്ല.
നേരത്തെ മുസ്ലിം ലീഗ് മന്ത്രിയായ കുഞ്ഞാലിക്കുട്ടിയും സൂപ്പി രാജി വയ്ക്കേണ്ട ആവശ്യമില്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു.












Click it and Unblock the Notifications