എട്ടാം ദിവസവും സമരം ശക്തം
തിരുവനന്തപുരം: എട്ടാം ദിവസത്തിലെത്തിയ പൊതു പണിമുടക്ക് ശക്തമായി തന്നെ തുടരുകയാണ്. എട്ടാം ദിവസമായ ഫിബ്രവരി 13 ബുധനാഴ്ചയും ഓഫീസുകളില്‍ ഹാജര്‍ നിലയില്‍ കാര്യമായ വര്‍ദ്ധനവുണ്ടായില്ല.
അവശ്യ സര്‍വീസ് നിയമം (എസ്മ) ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവ അനുസരിച്ച് സംസ്ഥാനത്ത് ഫിബ്രവരി 12 ചൊവാഴ്ച വരെ 24 പേരെ അറസ്റു ചെയ്തു. എസ്മ പ്രകാരം ആറുപേരെയാണ് അറസ്റുചെയ്തത്.
തൃശൂര്‍ ജില്ലയില്‍ എസ്മമ പ്രകാരം ആറ് പേര്‍ അറസ്റിലായി. ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ ജില്ലാ കമ്മിറ്റി അംഗവും സെയില്‍സ് ടാക്സ് ഓഫീസറുമായ മധുസൂദനന്‍നായര്‍, എന്‍.ജി.ഒ. സംഘ് ജില്ലാ സെക്രട്ടറിയും ജില്ലാ ട്രഷറിയിലെ ജീവനക്കാരനുമായ മോഹനന്‍, എന്‍.ജി.ഒ. അസോസിയേഷന്‍ അയ്യന്തോള്‍ ബ്രാഞ്ച് സെക്രട്ടറിയും ജില്ലാ ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റുമായ ജോണ്‍സണ്‍ വര്‍ഗീസ്, തൃശൂര്‍ ഡി.ഐ.ജി. ഓഫീസിലെ ചീഫ് സ്റോര്‍ അക്കൗണ്ടന്റും ജോയിന്റ് കൗണ്‍സില്‍ ജില്ലാ പ്രസിഡണ്ടുമായ കെ.കെ.ധര്‍മ്മരാജ് എന്നിവരാണ് അറസ്റിലായത്.
കോഴിക്കോട് സര്‍വെ സൂപ്രണ്ട് ടി.കെ.വിജയചന്ദ്രന്‍, സിറ്റി റേഷനിങ് നോര്‍ത്ത് ഓഫീസ് മാനേജര്‍ വി.പി.സോമന്‍, റേഷനിങ് സൗത്ത് ഓഫീസ് മാനേജര്‍ ടി.ടി.അബ്ദുള്‍ സലാം, ജില്ലാ സപ്ലൈ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് അബ്ദുറഹിമാന്‍ എന്നിവരെ ജില്ലാ കലക്ടര്‍ സസ്പെന്റ് ചെയ്തു. ജോലിക്ക് ഹാജരാകാത്തതിനാണ് സസ്പെന്‍ഷന്‍.
എറണാകുളം ജില്ലാ ട്രഷറിയിലെ അക്കൗണ്ടന്റ് സോളമനെയും കേരള ഗറ്റഡ് ഓഫീസേഴ്സ് ഫെഡറേഷന്റെ ജില്ലാ നിര്‍വാഹകസമിതി അംഗവും തിരുവനന്തപുരം മണ്ണന്തല ഗവമെന്റ് പ്രസ്സിലെ ഡെപ്യൂട്ടി സൂപ്രണ്ടുമായ പി.എസ്.കൃഷ്ണന്‍കുട്ടിയെയും എസ്മ അനുസരിച്ച് അറസ്റ് ചെയ്തു.












Click it and Unblock the Notifications