ദുബായ് ഷോപ്പിംഗ് ഫെസ്റിവല്‍: വിസ നിയമം ഉദാരം
ദുബായ്: ദുബായ് ഷോപ്പിംഗ് ഫെസ്റിവല്‍ പ്രമാണിച്ച് സന്ദര്‍ശക വിസ നിയമം ഉദാരമാക്കി. ഇതിനായുള്ള തീരുമാനം ദുബായ് നാച്വറലൈസേഷന്‍ റസിഡന്‍സ് വകുപ്പ് എടുത്തിട്ടുണ്ട്.
ദുബായില്‍ കഴിയുന്നവര്‍ക്ക് ബന്ധുക്കളെയോ സുഹൃത്തുക്കളെയോ യു എ ഇ യില്‍ കൊണ്ടുവരുന്നതിന് ഇതുവഴി അനായാസം കഴിയും. സന്ദര്‍ശക വിസ എടുക്കുന്നവര്‍ക്കായി മൂന്നുകിലോ സ്വര്‍ണം സമ്മാനം നല്‍കുന്നതിന് പദ്ധതിയുണ്ട്. കൂടുതല്‍ വിസകള്‍ സ്പൊണ്‍സര്‍ ചെയ്യുന്നവര്‍ക്ക് സമ്മാനമുണ്ട്. 200 ദര്‍ഹം ഫീസടച്ചാല്‍ അര മണിയ്കൂറിനകം വിസ വഭിയ്കും.
പ്രതിദിനം 5000 മുതല്‍ 7000 വരെ വിസിറ്റ് വിസകളാണ് ദുബായില്‍ നല്‍കുന്നത്. എന്നാല്‍ ഷോപ്പിംഗ് സമയത്ത് ഇത് ഇരട്ടിയാവും. സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് 30 ദിവസം ഗ്രേസ് കാലാവധിയായി 60 ദിവസം വരെ രാജ്യത്ത് താമസിയ്ക്കാം.












Click it and Unblock the Notifications