Get Updates
Get notified of breaking news, exclusive insights, and must-see stories!

പഞ്ചാബില്‍ കോണ്‍ഗ്രസ് നേടുമെന്ന് പ്രവചനം

ദില്ലി: പഞ്ചാബില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന് എക്സിറ്റ് പോള്‍ ഫലം പ്രവചിക്കുന്നു. 117അംഗസഭയില്‍ കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷം ലഭിക്കുമെന്ന് ഫലം പറയുന്നു.

ദൂരദര്‍ശനാണ് ഈ എക്സിറ്റ് പോള്‍ സംപ്രേഷണം ചെയ്തത്. സി-ഫോര്‍ എന്ന സ്ഥാപനമാണ് ഈ എക്സിറ്റ് പോള്‍ നടത്തിയത്. 72സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുമെന്നാണ് പ്രവചനം. അതേ സമയം ശിരോമണി അകാലിദള്‍-ബിജെപി സഖ്യത്തിന് 30 സീറ്റകളേ ലഭിക്കുള്ളൂവെന്നും പ്രവചനം പറയുന്നു. ആജ് തക് നടത്തിയ എക്സിറ്റ് പോളിലും കോണ്‍ഗ്രസിനാണ് വിജയസാധ്യത.

കഴിഞ്ഞ ദിവസം പഞ്ചാബില്‍ നടന്ന വോട്ടെടുപ്പില്‍ 60 ശതമാനമാണ് പോളിംഗ് നില. ഗിദ്ദര്‍ബാഹ, ഫത്തേഗഡ്, ചുവയാന്‍, മോഗ നിയോജകമണ്ഡലങ്ങളില്‍ വെടിവെപ്പുണ്ടായി. അകാലിദള്‍- ബിജെപി നേതൃത്വത്തിലുള്ള ഭരണസഖ്യവും പ്രതിപക്ഷ കോണ്‍ഗ്രസ് സഖ്യവും തമ്മിലാണ് പ്രധാന മത്സരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+