കൊച്ചിയില്‍ നിന്ന് കുവൈത്തിലേയ്ക് പുതിയ വിമാനം
മുംബൈ: കുവൈത്ത് എയര്‍വെയ്്സുമായി സഹകരിച്ച് എയര്‍ ഇന്ത്യ കൊച്ചിയില്‍ നിന്ന് കുവൈത്തിലേയ്ക് മാര്‍ച്ച് 24 മുതല്‍ പുതിയ വിമാന സര്‍വീസ് തുടങ്ങും.
ആഴ്ചയില്‍ മുന്നു തവണയാണ് കൊച്ചിയില്‍ നിന്ന് വിമാനം. കൊച്ചിയില്‍ നിന്ന് രാവിലെ ഏഴരയ്കും കുവൈത്തില്‍ നിന്ന് രാത്രി പതിനൊന്നിനുമാണ് വിമാനം തിരിയ്കുക.
ദുബായ് കേന്ദ്രമാക്കി പിരവര്‍ത്തിയ്കുന്ന എമിറേറ്റസ് എയര്‍ലൈന്‍സ് ഈ വര്‍ഷാവസാനം കൊച്ചിയില്‍ നിന്ന് ദുബൈയിലെയ്ക് സര്‍വീസ് തുടങ്ങാന്‍ ഉദ്ദേശിയ്കുന്നുണ്ട്. ഇപ്പോള്‍ മുംബൈ, ദില്ലി, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളില്‍ നിന്ന് എസിറേറ്റ്സ് ദുബായിലേയ്ക് ആഴ്ചയില്‍ 37 സര്‍വീസുകള്‍ നടത്തുന്നുണ്ട്.
ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഷാര്‍ജ - കൊച്ചി - കോയമ്പത്തൂര്‍ - മുംബൈ വിമാനത്തിന്റെ സര്‍വീസ പുനക്രമീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications