Get Updates
Get notified of breaking news, exclusive insights, and must-see stories!

വികസനം മുടക്കാന്‍ ശ്രമമെന്ന് ഹസന്‍

തിരുവനന്തപുരം : സംസ്ഥാനത്തിനു ലഭിക്കാനുളള ഏഷ്യന്‍ ഡവലെപ്മെന്റ് ബാങ്ക് വായ്പ മുടക്കാനുളള പ്രതിപക്ഷ ശ്രമമാണ് സമരത്തിനു പിന്നിലെന്ന് മന്ത്രി ഹസന്‍. സമരം പിന്‍വലിക്കാതെ ഒരു ചര്‍ച്ചയുമില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു വ്യക്തമാക്കി.

അടുത്ത നാലു വര്‍ഷത്തിനുളളില്‍ 4000 കോടിയുടെ വായ്പയാണ് സംസ്ഥാനത്തിന് ലഭിക്കുന്നത്. സമരം നടത്തി അത് മുടക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ദാരിദ്യ്ര നിര്‍മ്മാര്‍ജനത്തിനാണ് വായ്പ വിനിയോഗിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

ഏഷ്യന്‍ ബാങ്കിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായാണ് ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ് വായ്പയ്ക്കായുളള ചര്‍ച്ചകള്‍ നടന്നത്. അന്ന് നല്‍കിയതല്ലാതെ പുതിയ ഒരു നിര്‍ദ്ദേശവും ബാങ്കോ സര്‍ക്കാരോ സമര്‍പ്പിച്ചിട്ടില്ല. ബാങ്കിന്റെ നിര്‍ദ്ദേശം നടപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നത് വെറും ആരോപണം മാത്രമാണ്.

സമരം രാഷ്ട്രീയ പ്രേരിതമാണെന്നും അത് രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നും ഹസന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+