മരാമണ്‍ കണ്‍വെന്‍ഷന്‍ ഫിബ്രവരി 17 മുതല്‍
തിരുവല്ല : മരാമണ്‍ കണ്‍വെന്‍ഷന് പമ്പാ മണല്‍പ്പുറമൊരുങ്ങി. 107-ാമത് കണ്‍വെന്‍ഷന്‍ ഫിബ്രവരി 17ഞായറാഴ്ച 2.30ന് ഫിലിപ്പോസ് മാര്‍ ക്രിസോസ്റം ഉദ്ഘാടനം ചെയ്യും. 24നാണ് സമാപനം.
റവ. ഡോ.മാര്‍ട്ടിന്‍ അല്‍ഫോണ്‍സ് പ്രസംഗിക്കും. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഗീവര്‍ഗീസ് മാര്‍ അത്തനാസിയോസ് ചടങ്ങില്‍ അദ്ധ്യക്ഷനായിരിക്കും. വിദേശികളാരും പ്രസംഗിക്കാനില്ല എന്നതാണ് ഇത്തവണത്തെ കണ്‍വെന്‍ഷന്റെ പ്രത്യേകത.
തിങ്കള്‍ മുതല്‍ ശനി വരെ 10.30നും 2.30നും ഏഴിനുമാണ് പൊതുയോഗം. പ്രാരംഭ-സമാപന ദിവസങ്ങളില്‍ രാത്രി യോഗമില്ല. കുട്ടികളുടെ യോഗം രാവിലെ 7.30നാണ്. 24ന് ഉച്ച കഴിഞ്ഞുളള യോഗത്തോടെ കണ്‍വെന്‍ഷന്‍ സമാപിക്കും.












Click it and Unblock the Notifications