കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാങ്കു വഴിയുളള നികുതി പിരിവ് സ്ഥിരപ്പെടുത്തും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : ബാങ്കുകള്‍ വഴി വില്‍പന നികുതിയടയ്ക്കാനുളള സംവിധാനം സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. സമരത്തെ തുടര്‍ന്ന് താല്‍ക്കാലികമായി ഏര്‍പ്പെടുത്തിയ ഈ സംവിധാനത്തിന് വ്യാപാരികളില്‍ നിന്നും വന്‍പിന്തുണയാണ് ലഭിക്കുന്നത്. വില്‍പന നികുതി ബാങ്കുകളില്‍ അടയ്ക്കുന്നതിനോട് ധനകാര്യ മന്ത്രി യോജിപ്പു പ്രകടിപ്പിച്ചു.

പുതിയ സംവിധാനം നിലനിര്‍ത്തണമെന്ന് കൊച്ചിയിലെ ചേമ്പര്‍ ഓഫ് കൊമേഴ്സ് ധനകാര്യമന്ത്രിയോട് ആവശ്യപ്പെട്ടു. വ്യാപാര സമൂഹത്തിന് ഈ നടപടി വന്‍ സഹായമാണെന്നാണ് അവരുടെ വിലയിരുത്തല്‍. വില്‍പന നികുതിയുദ്യോഗസ്ഥരുടെ പീഡനത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഇത് സഹായിക്കുമെന്ന് ചേമ്പര്‍ പ്രസിഡന്റ് പി. ഭാസ്ക്കരന്‍ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്തു പിരിയുന്ന വില്‍പന നികുതിയുടെ 60 ശതമാനവും പിരിയുന്നത് കേരളത്തന്റെ വാണിജ്യ തലസ്ഥാനമായ കൊച്ചിയില്‍ നിന്നാണ്. ഇവിടുത്തെ വ്യാപാരികള്‍ പുതിയ നടപടിയ്ക്ക് വന്‍ വരവേല്‍പാണ് നല്‍കുന്നതെന്ന് സ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെയും സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും പ്രതിനിധികള്‍ പറയുന്നു. മറ്റിടങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. ഈ രണ്ടു ബാങ്കുകളെയുമാണ് നികുതി സ്വീകരിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്.

സമരകാലത്തും നികുതി പിരിവ് ഊര്‍ജിതമായി നടക്കുന്നെന്നാണ് ധനകാര്യ വകുപ്പിന്റെ അവകാശവാദം. പ്രതിദിനം 12 കോടി രൂപ സമരം മുലം സംസ്ഥാനത്തിനു നഷ്ടപ്പെടുകയാണെന്ന വില്‍പന നികുതി ഉദ്യോഗസ്ഥ സംഘടനയുടെ അവകാശവാദം വകുപ്പ് നിഷേധിക്കുന്നു. നികുതി പിരിവിലെ വര്‍ദ്ധനവ് സംസ്ഥാനത്തിന്റെ ഓവര്‍ഡ്രാഫ്റ്റ് പരിധി 215 കോടിയില്‍ നിജപ്പെടുത്തുന്നതിന് സഹായിക്കുമെന്ന് വകുപ്പ് കണക്കുകൂട്ടുന്നു. വാഹന നികുതിയും ബാങ്കുകളില്‍ അടയ്ക്കാമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X