പണിമുടക്ക് ഒമ്പതാം ദിവസവും പൂര്‍ണ്ണം
സര്‍ക്കാര്‍ ജീവനക്കാരുടെ പൊതുപണിമുടക്ക് ഫിബ്രവരി 14 വ്യാഴാഴ്ച ഒമ്പതാം ദിവസത്തിലേയ്ക് കടന്നു. ഒമ്പതാം ദിവസവും സമരം പൂര്‍ണ്ണമാണ്.
ഓഫീസുകളിലെ ഹാജര്‍നിലയില്‍ കാര്യമായ പുരോഗതി ഒന്നും തന്നെ ഉണ്ടായിട്ടില്ല.
പ്രൊബേഷനിലുളള സമരക്കാര്‍ വ്യാഴാഴ്ച ജോലിയ്ക്കു ഹാജരായില്ലെങ്കില്‍ അവരെ പിരിച്ചുവിടാന്‍ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. പകരം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നിന്നും നിയമനം നടത്താനാണ് സര്‍ക്കാരിന്റെ ഉദ്ദേശം. ദിവസക്കൂലിക്കാരും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചു വഴി നിയമനം ലഭിച്ചവരും ഫിബ്രവരി 14 ന് ജോലിയ്ക്കു ഹാജരായില്ലെങ്കില്‍ പിരിച്ചുവിടാന്‍ വകുപ്പു മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിയ്ക്കയാണ്. സര്‍ക്കാരിന്റ ഈ തീരുമാനം സമരത്തിന്റെ ഗതിയില്‍ കാര്യമായ മാറ്റം ഉണ്ടാക്കിയിട്ടില്ല.
എന്നാല്‍ പ്രൊബേഷനിലുള്ള ജിവനക്കാര്‍ ഓഫീസില്‍ ഹാജരായില്ലെങ്കിലും പിരിച്ചുവിടാനാവില്ലെന്ന് സമരം ചെയ്യുന്ന ജിവനക്കാര്‍ അവകാശപ്പെടുന്നു.












Click it and Unblock the Notifications