Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരുദിവസത്തേയ്ക് ട്രഷറി അടച്ചു

തിരുവനന്തപുരം: പണമില്ലാത്തതിനാല്‍ സംസ്ഥാന ട്രഷറി ഒരുദിവസത്തേയ്ക് അടച്ചു.

എല്‍ ഐ സി വായ്പയോ മാര്‍ച്ചിലം പദ്ധതി വിഹിതത്തില്‍ നിന്നു മുന്‍കൂറായി 100 കോടി രൂപയോ നല്‍കാമെന്ന് കേന്ദ്ര ധന മന്ത്രി യശ്വന്ത് സിന്‍ഹ ഉറപ്പുനല്‍കിയിട്ടുണ്ടെങ്കിലും ഈ തുക സംസ്ഥാനത്തിന്റെ അക്കൗണ്ടില്‍ എത്താനുള്ള കാലതാമസം കാരണമാണ് ട്രഷറി പൂട്ടിയത്.

ട്രഷറി അടയ്കണമെന്ന് നേരത്തേ റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചിരുന്നു.

ഫിബ്രവരി 13 ബുധനാഴ്ച വൈകീട്ടാണ് ട്രഷറിഅടയ്ക്കാനുള്ളനിര്‍ദ്ദേശം റിസര്‍വ് ബാങ്ക് സംസ്ഥാനത്തിന് നല്‍കിയത്. പ്രശ്നം പരിഹരിയ്ക്കാനായി കേന്ദ്ര ധനകാര്യമന്ത്രി യശ്വന്ത് സിന്‍ഹയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി എ കെ ആന്റണി ബുധനാഴ്ച വൈകീട്ട് തന്നെ വ്യക്തമാക്കിയിരുന്നു. ട്രഷറി സ്തംഭനം ഒഴിവാക്കാനായി ഓവര്‍ഡ്രാഫ്റ്റ് നല്‍കണമെന്നായിരുന്നു കേന്ദ്രത്തോടുള്ള സര്‍ക്കാരിന്റെ ആവശ്യം.

സമരത്തിനിടയിലും നികുതി പിരിവ് 250 കോടി കവിഞ്ഞെങ്കിലും 100 കോടി രൂപയുടെ വിടവുനികത്താന്‍ കഴിയാത്തതിനാലാണ് ട്രഷറി പൂട്ടേണ്ട സാഹചര്യം ഉണ്ടായത്.

വെയ്സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സായി കേന്ദ്രം അനുവദിച്ച 215 കോടി രൂപയാണ് ഓവര്‍ഡ്രാഫ്റ്റ് പരിധി. അതില്‍ കൂടുതല്‍ തുക ട്രഷറിയില്‍ നിന്ന് എടുത്താല്‍ ആറു ദിവസത്തിനകം അത് തിരിച്ചടയ്ക്കണം. എന്നാല്‍ ഒരാഴ്ചയിലേറെയായി സര്‍ക്കാര്‍ 340 കോടി രൂപയുടെ ഓവര്‍ ഡ്രാഫ്റ്റിലാണ്. അധികം എടുത്ത 125 കോടി രൂപ ഉടനെ തിരിച്ചടയ്കണമെന്നതാണ് റിസര്‍വ് ബാങ്കിന്റെ ആവശ്യം. ഇത് അടയ്കാനാവാത്തതുകൊണ്ടാണ് ട്രഷറി പൂട്ടാന്‍ റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+