Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ന് ലോക പ്രണയദിനം

മാലോകര്‍ക്കായി ഒരു പ്രണയദിനം കൂടി. ഫിബ്രവരി 14. വാലന്റൈന്‍സ് ഡെ. കമിതാക്കള്‍ക്ക് സ്നേഹം പങ്കുവയ്കാന്‍, സ്നേഹിയ്കുന്നെന്ന് പറയാന്‍ ഒരു ദിനം കൂടി. സംഗീതവും പ്രണയവും എന്നും അവിഭാജ്യമായ കാര്യങ്ങളാണ്.

ജിവിതത്തില്‍ ഒരിയ്കലെങ്കിലും പ്രണയിക്കാത്തവര്‍ ആരെങ്കിലും ഉണ്ടാവുമോ? ഇല്ലെന്ന് വേണം കരുതാന്‍. സ്നേഹമില്ലാത്ത ഒരു ലോകത്തെക്കുറിച്ച് ആലോചിച്ചുനോക്കൂ. എത്ര വിരസമായിരിയ്കും അത്. കാലം മാറിയതോടെ പ്രണയത്തിന്റെ സ്വഭാവവും മാറിയെന്നുമാത്രം. എന്നും കോളെജ് അങ്കണങ്ങളാണ് പ്രണയത്തിന്റെ വേദികള്‍. ഇന്നും സ്നേഹം മൊട്ടിടുന്നത് കോളെജുകളില്‍ തന്നെ.

നാലു വര്‍ഷത്തിനു മുമ്പുവരെ കേരളത്തില്‍ കാര്യമായി ശ്രദ്ധിയ്ക്കാതെ പോയ പ്രണയദിനം ഇന്ന് പ്രധാന ആഘോഷദിവസമായി മാറിയിരിയ്കുന്നു. ഇതിന് കാരണം ഗ്രീറ്റിംങ്ങ് കാര്‍ഡ് വില്‍പ്പനക്കാരും മറ്റു കച്ചവട താല്പര്യങ്ങളും തന്നെ. എന്തായാലും കേരളത്തിലും ഇതിന്റെ ജ്വരം പടര്‍ത്തുന്നതില്‍ അവര്‍ വിജയിച്ചിരിയ്കുന്നു.

ടെലിവിഷന്‍ ചാനലുകളും ഇതിന് വേണ്ട പ്രോത്സാഹനം നല്‍കി. എല്ലാ മലയാളം ചാനലുകളിലും പ്രണയദിനത്തില്‍ പ്രണയ പരിപാടികളുടെ പൂരമാണ്. അതും വിപണിയുടെ സമ്മര്‍ദ്ദത്തിന്റെ ബാക്കി തന്നെ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+