Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്‍ഷുറന്‍സ് വിപണിയില്‍ ജിയോജിത്ത്

കൊച്ചി : ഇന്‍ഷുറന്‍സ് മേഖലയിലേയ്ക്ക് ഒരു കടന്നു കയറ്റത്തിന് ജിയോജിത്ത് ഒരുങ്ങുന്നു. ബാംഗളൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മെറ്റ്ലൈഫ് ഇന്ത്യയുമായി ചേര്‍ന്നാണ് പുതിയ സംരംഭം.

ജിയോജിത്ത് മാനേജിംഗ് ഡയറക്ടര്‍ സി.ജി.ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഈ വിവരം. ലോക നിലവാരമുളള ഇന്‍ഷുറന്‍സ് പദ്ധതികള്‍ ഇനി മുതല്‍ ജിയോജിത്ത് വഴി ലഭ്യമാവുമെന്ന് അദ്ദേഹം അറിയിച്ചു. ഇന്‍ഷുറന്‍സിന്റെ നിര്‍വചനം തന്നെ ഇനി മാറും.

നിക്ഷേപത്തിനുളള എല്ലാ മാര്‍ഗങ്ങളും ഉപഭോക്താവിന് നല്‍കും. ഇന്‍ഷുറന്‍സ് ഇക്വിറ്റികള്‍, ഡെറിവേറ്റീവുകള്‍, മ്യൂച്ച്വല്‍ ഫണ്ടുകള്‍, ബോണ്ടുകള്‍ എന്നിങ്ങനെയുളള വിവിധ പദ്ധതികള്‍ ഉപഭോക്താവിന് ലഭ്യമാകും. ഇവ അപഗ്രഥിച്ച് യുക്തമായ തീരുമാനമെടുക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത.

ഇന്‍ഷുറന്‍സ് മേഖലയിലെ ആഗോളക്കുത്തകയാണ് മെട്രോപൊളിറ്റന്‍ ഇന്‍ഷുറന്‍സ് കമ്പനി(മെറ്റ് ലൈഫ്). അമേരിക്കയാണ് ആസ്ഥാനം. 90 ലക്ഷം പേര്‍ക്കായി ഏകദേശം 1,70,000 കോടി ഡോളറിന്റെ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതികള്‍ മെറ്റ് ലൈഫ് കൈകാര്യം ചെയ്യുന്നുണ്ട്.

ലൈഫ് ഇന്‍ഷുറന്‍സ് ഒരു സുരക്ഷയ്ക്കു വേണ്ടിയുളള നിക്ഷേപ പദ്ധതിയെന്ന നിലയില്‍ തന്നെയാവും വിപണനം ചെയ്യുന്നതെന്ന് ജോര്‍ജ് പറഞ്ഞു. നിക്ഷേപകരുടെ ആവശ്യങ്ങള്‍ക്ക് ദൈവീക പരിഗണന നല്‍കും. പ്രതീക്ഷിക്കുന്ന തുകയ്ക്ക് ഏതൊക്കെ പദ്ധതികളില്‍ എപ്പോള്‍ നിക്ഷേപിക്കണമെന്നതിനെക്കുറിച്ച് ആവശ്യമായ ഉപദേശങ്ങള്‍ നല്‍കും.

ഇപ്പോഴുളള പദ്ധതികളില്‍ നിക്ഷേപകന് വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്ന് ചോദ്യത്തിന് മറുപടിയായി ജോര്‍ജ് പറഞ്ഞു. നിലവിരിക്കുന്ന പദ്ധതികളില്‍ ഒരു പൊളിച്ചെഴുത്തിനാണ് ജിയോജിത്ത് ശ്രമിക്കുന്നത്.

ദക്ഷിണേന്ത്യയിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കാനുദ്ദേശിക്കുന്നതെന്ന് കമ്പനിയുടെ ഇന്‍ഷുറന്‍സ് വിഭാഗം ഡയറക്ടര്‍ ടി.ജെ.സൈമണ്‍ പറഞ്ഞു. കേരളത്തിലെ 12 ഓഫീസുകള്‍ വഴിയും ഇന്‍ഷുറന്‍സ് പദ്ധതികള്‍ ലഭ്യമാവും. വരുന്ന 18 മാസത്തിനുളളില്‍ രാജ്യവ്യാപകമായി പ്രവര്‍ത്തനം ആരംഭിക്കും.

ഇന്‍ഷുറന്‍സിനു പുറമേ ജിയോജിത്ത് ഓണ്‍ലൈന്‍ വ്യാപാരവും നടത്തുന്നുണ്ട്. ദുബായിയിലും അബുദാബിയിലുമായി രണ്ട് ഓഫീസുകളും കമ്പനിയ്ക്കുണ്ട്.

ഇന്ത്യയിലെ ആദ്യ ഓണ്‍ലൈന്‍ ഓഹരിക്കമ്പനി എന്ന ബഹുമതിയും ജിയോജിത്തിനാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+