Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്മക്കാര്‍ക്ക് ജാമ്യം; സര്‍ക്കാരിന് തിരിച്ചടി

കൊച്ചി : എസ്മ പ്രകാരം അറസ്റു ചെയ്തവര്‍ക്ക് ജാമ്യം നല്‍കാന്‍ കോടതിയ്ക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി വിധിച്ചു. അറസ്റിലായ അഞ്ചു പേര്‍ക്ക് ഫിബ്രവരി 15 വെള്ളിയാഴ്ച കോടതി ജാമ്യം അനുവദിച്ചു. ഇവര്‍ വീണ്ടും സമരം ചെയ്യുന്നതു വിലക്കണമെന്ന സര്‍ക്കാര്‍ വാദം ജസ്റിസ് ബി. ശശിധരന്‍ തളളി. സമരം ചെയ്യുക എന്നത് ജീവനക്കാരന്റെ അവകാശമാണെന്നും കോടതി വിധിച്ചു.

അറസ്റിലാകുന്നവര്‍ക്ക് ജാമ്യമനുവദിക്കാനുളള ഹൈക്കോടതിയുടെ പ്രത്യേക അധികാരത്തിന് എസ്മ ബാധകമല്ലെന്ന് കോടതി വിധിച്ചു. എസ്മ പ്രയോഗിച്ച് ജീവനക്കാരെ വിരട്ടാമെന്ന സര്‍ക്കാരിന്റെ ഉദ്ദേശത്തിന് കനത്ത തിരിച്ചടിയാണ് ഈ ഹൈക്കോടതി വിധി. ജാമ്യത്തിലിറങ്ങുന്നവരെ കോടതി സമരത്തില്‍ നിന്നും വിലക്കണമെന്ന അഡ്വക്കേറ്റ് ജനറലിന്റെ ആവശ്യം കോടതി കയ്യോടെ നിരസിച്ചതും ശ്രദ്ധേയമായി.

അതിനിടെ വ്യാഴാഴ്ച വിവിധ ഭാഗങ്ങളില്‍ നിന്നായി അഞ്ചു പേരെ എസ്മ പ്രകാരം അറസ്റു ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+