Get Updates
Get notified of breaking news, exclusive insights, and must-see stories!

സമരം നിര്‍ത്തണമെന്ന് ലോകായുക്ത

തതിരുവനന്തപുരം : സമരം പത്തു ദിവസത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ ലോകായുക്ത ഉത്തരവ്. ഫിബ്രവരി 20നകം സംഘടനകളുമായി ചര്‍ച്ച നടത്തണമെന്ന് ലോകായുക്ത സര്‍ക്കാരിനോടും ഉത്തരവിട്ടു. സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഭരണസ്തംഭനത്തെ ദുര്‍ഭരണം എന്നാണ് ലോകായുക്ത ജഡ്ജി പി.സി.ബാലകൃഷ്ണ മേനോന്‍ ഉത്തരവില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

വരുന്ന തിങ്കളാഴ്ച മുതല്‍ 10 ദിവസത്തേയ്ക്ക് സമരം നിര്‍ത്തി വയ്ക്കണം. 20നകം സമരക്കാരുമായി ചര്‍ച്ച നടത്തണം. രാഷ്ട്രീയ കക്ഷികളെയും ചര്‍ച്ചയില്‍ പങ്കെടുപ്പിക്കാം. ചര്‍ച്ചയുടെ വിവരങ്ങള്‍ 25നകം ലോകായുക്തയെ രേഖാമുലം അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

പണിമുടക്കിനെക്കുറിച്ച് വാര്‍ത്തകളെ അടിസ്ഥാനമാക്കി വകുപ്പ് ഏഴ്(ഒന്ന്) പ്രകാരമാണ് ലോകായുക്ത സ്വമേധയാ കേസെടുത്തത്. പണിമുടക്ക് കാരണം സര്‍ക്കാരിന് കോടിക്കണക്കിനു രൂപയുടെ നികുതി നഷ്ടമാണ് ഉണ്ടായത്.

എന്നാല്‍ ഉത്തരവ് അനുസരിക്കാന്‍ സംഘടനകള്‍ക്ക് ബാദ്ധ്യതയില്ലെന്ന് എന്‍ജിഒ യൂണിയന്‍ അഭിപ്രായപ്പെട്ടു. വകുപ്പ് ഏഴ്(ഒന്ന്) രാഷ്ട്രീയ കക്ഷികളെ ബാധിക്കുന്നതാണെന്നും സര്‍വീസ് സംഘടനകള്‍ രാഷ്ട്രീയ പാര്‍ട്ടികളല്ലെന്ന് യൂണിയന്‍ വ്യക്തമാക്കി. എന്നാല്‍ സര്‍ക്കാരിന് ഈ നിര്‍ദ്ദേശം അനുസരിയ്ക്കാന്‍ ബാദ്ധ്യതയുണ്ടെന്നും എന്‍ ജി ഒ യൂണിയന്‍ അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+